പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശീലനം

എറണാകുളം റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളിലെ റൈറ്റർമാർക്കായി ആലുവയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.

പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശീലനം
പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശീലനം; എറണാകുളം റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ശിൽപ്പശാല.

ജനമൈത്രിക്ക് കരുത്തേകാൻ റൂറൽ പോലീസ്; സ്റ്റേഷൻ റൈറ്റർമാർക്ക് പരിശീലനം നൽകി

​ആലുവ: പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യവും ഊഷ്മളവുമാക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിലെ സ്റ്റേഷൻ റൈറ്റർമാർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.

​പൊതുജനങ്ങൾ പരാതികളുമായും മറ്റ് ആവശ്യങ്ങൾക്കുമായി സ്റ്റേഷനുകളിൽ എത്തുമ്പോൾ ആദ്യം സമ്പർക്കം പുലർത്തുന്ന ഉദ്യോഗസ്ഥരെന്ന നിലയിൽ സ്റ്റേഷൻ റൈറ്റർമാരുടെ പെരുമാറ്റവും സേവനവും വളരെ പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​റൂറൽ ജില്ലയിലെ 34 പോലീസ് സ്റ്റേഷനുകളിൽ നിന്നും വിവിധ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. ജനങ്ങളോടുള്ള പെരുമാറ്റം, കാര്യക്ഷമമായ ഫയൽ മാനേജ്‌മെന്റ്, സേവനങ്ങളിലെ വേഗത തുടങ്ങിയ വിഷയങ്ങളിൽ വിവിധ ഉദ്യോഗസ്ഥർ ക്ലാസ്സുകൾ നയിച്ചു.

​അഡീഷണൽ എസ്.പിയുടെ ചുമതലയുള്ള ഡോ. ആർ. ജോസ്, ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാർ, നിഷാദ് മോൻ, ഇൻസ്പെക്ടർ വി.ആർ. സുനിൽ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി. മാത്യു, ഡിപിഒ മാനേജർ ഗിരീഷ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.