വന്ധ്യതാ നിവാരണ രംഗത്തെ മികവ് ഡോ. സബൈൻ ശിവദാസന് മൂവാറ്റുപുഴ സി.പി.എം ഏരിയ കമ്മിറ്റിയുടെ ആദരം
അത്യാധുനിക വന്ധ്യതാ നിവാരണ ചികിത്സാരംഗത്തെ സംഭാവനകൾക്ക് നാഷണൽ ഫെർട്ടിലിറ്റി ലീഡർഷിപ്പ് അവാർഡ് നേടിയ ഡോ. സബൈൻ ശിവദാസനെ സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആദരിച്ചു.
ഡോ. സബൈൻ ശിവദാസന് നാഷണൽ ഫെർട്ടിലിറ്റി ലീഡർഷിപ്പ് അവാർഡ്; സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആദരിച്ചു
മൂവാറ്റുപുഴ: അത്യാധുനിക വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിന് നാഷണൽ ഫെർട്ടിലിറ്റി ലീഡർഷിപ്പ് അവാർഡ് നേടിയ പ്രമുഖ വന്ധ്യതാ നിവാരണ വിദഗ്ദ്ധൻ ഡോ. സബൈൻ ശിവദാസനെ സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഡോ. സബൈന് സമ്മാനിച്ചു. മുൻ നഗരസഭ ചെയർമാൻ യു.ആർ. ബാബു അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. റിയാസ് ഖാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ, കർഷകസംഘം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ വി.എച്ച്. ഷെഫീഖ്, കർഷകസംഘം ഏരിയ ജോയിന്റ് സെക്രട്ടറി എ. അജാസ്, സബൈൻ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സാന്റി സാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വീകരണത്തിന് ഡോ. സബൈൻ ശിവദാസൻ നന്ദി രേഖപ്പെടുത്തി.
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ 
