അരങ്ങ് കലോത്സവത്തിന് തുടക്കമായി ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

ലോകമെമ്പാടുമുള്ള മലയാളികൾക്കായി കൈറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വിർച്വൽ കലാ സാഹിത്യ സാംസ്കാരികോത്സവമാണ് അരങ്ങ് . ഒക്ടോബറിൽ നടക്കുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആഗസ്റ്റ് 15 മുതൽ.

അരങ്ങ് കലോത്സവത്തിന് തുടക്കമായി ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു
അരങ്ങ്' കലോത്സവത്തിന് തുടക്കമായി; ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

ലോകമലയാളികൾക്കായി 'അരങ്ങ്' വിർച്വൽ കലാ-സാഹിത്യോത്സവത്തിന് തുടക്കമായി

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് തങ്ങളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ വേദിയൊരുക്കി ഏറ്റവും വലിയ വിർച്വൽ കലാ-സാഹിത്യ-സാംസ്കാരികോത്സവമായ 'അരങ്ങ്' വരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.

​അതിരുകളും അകലങ്ങളും ഭേദിച്ച് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഈ കലോത്സവത്തിൽ സംഗീതം, നൃത്തം, സാഹിത്യം, നാടകം, ചിത്രകല, നവമാധ്യമങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ആറു കാറ്റഗറികളിൽ നാനൂറിലധികം മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും ഓൺലൈനായി നടക്കുന്ന കലോത്സവത്തിൽ ലോകത്തെവിടെ നിന്നും മലയാളികൾക്ക് പങ്കെടുക്കാം.

​കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനും പ്രവാസികളായ മലയാളികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കുകയുമാണ് അരങ്ങിന്റെ പ്രധാന ലക്ഷ്യം. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ എം.പി, എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ.

​ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് കലോത്സവം നടക്കുക. മത്സരങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് arangfest.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

​പത്രസമ്മേളനത്തിൽ കൈറ്റ്സ് ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ക്ലെയർ സി. ജോൺ, സി.ഇ.ഒ അജ്മൽ ചക്കരപ്പാടം, ക്രിയേറ്റിവ് ഡയറക്ടർ പ്രവീൺ നാരായണൻ, സംഘാടക സമിതി രക്ഷാധികാരി മുഹമ്മദ് സിറാജ് തുടങ്ങിയവർ പങ്കെടുത്തു.