വഞ്ചിപ്പാട്ടുമായി ഭാമ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം കെ.സി വേണുഗോപാൽ പ്രകാശനം ചെയ്തു
72 ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പൽ കെ.സി. വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22 നാണ് വള്ളംകളി.
നെഹ്റു ട്രോഫി വള്ളംകളി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും: കെ.സി. വേണുഗോപാൽ; 'വള്ളം തുഴയുന്ന വേഴാമ്പൽ' ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
ആലപ്പുഴ: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ വിളിച്ചോതുന്ന നെഹ്റുട്രോഫി വള്ളംകളിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി. കുട്ടനാടിന്റെ കാർഷിക-കായിക കരുത്ത് തെളിയിക്കുന്ന വള്ളംകളിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുന്നമടക്കായലിൽ ആഗസ്റ്റ് 22-ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന്നപ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനർ ഹരിൺ തയ്യാറാക്കിയ ‘വള്ളം തുഴയുന്ന വേഴാമ്പൽ’ എന്ന ഭാഗ്യചിഹ്നം ചലച്ചിത്രതാരം ഭാമയ്ക്ക് നൽകിയാണ് എം.പി പ്രകാശനം ചെയ്തത്. ചടങ്ങിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
"കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ..." എന്ന പ്രശസ്തമായ വഞ്ചിപ്പാട്ട് പാടിയാണ് ഭാമ ചടങ്ങ് മനോഹരമാക്കിയത്. അതിർവരമ്പുകളില്ലാതെ ഒറ്റക്കെട്ടായി നിന്നാൽ ഏതു ലക്ഷ്യവും നേടാമെന്ന വലിയൊരു സന്ദേശമാണ് ഓരോ വള്ളംകളി തുഴച്ചിൽക്കാരും നൽകുന്നതെന്ന് ഭാമ പറഞ്ഞു. ചടങ്ങിൽ ഭാമയെ മന്ത്രി എം. ലിജു ആദരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 148 എൻട്രികളിൽ നിന്നാണ് ഹരിൺ രൂപകൽപ്പന ചെയ്ത വേഴാമ്പലിനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്. പ്രശസ്ത നോവലായ 'റാം c/o ആനന്ദി'യുടെ കവർ ഡിസൈൻ ചെയ്തതും ഹരിണാണ്. കെ.എ. ഷാഖിർ, വി.എം. ബിനോയി, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവരടങ്ങിയ സമിതിയായിരുന്നു വിധികർത്താക്കൾ.
നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, എ.ഡി.എം സി. പ്രേംജി, ആർ.ഡി.ഓ ജെ. മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് തുടങ്ങിയവരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
