ഞാൻ കർണ്ണൻ 2

ഞാൻ കർണ്ണൻ 2 ഈ മാസം 10-ന് റിലീസ് കുടുംബബന്ധങ്ങളുടെ തീവ്രതയുമായി ഡോ ശ്രീചിത്ര പ്രദീപ്

ഞാൻ കർണ്ണൻ 2
ഞാൻ കർണ്ണൻ 2

'ഞാൻ കർണ്ണൻ 2' ഈ മാസം 10-ന് റിലീസ് ചെയ്യും; കുടുംബബന്ധങ്ങളുടെ തീവ്രതയുമായി ഡോ. ശ്രീചിത്ര പ്രദീപ്

​കൊച്ചി: സ്വാർത്ഥതയും പണാസക്തിയും കുടുംബബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന പ്രമേയത്തിൽ ഡോ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്യുന്ന 'ഞാൻ കർണ്ണൻ 2' ഈ മാസം 10-ന് റിലീസ് ചെയ്യും. ശ്രിയാ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജാണ് ചിത്രം നിർമ്മിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും വൈകാരിക മുഹൂർത്തങ്ങളും പ്രമേയമാക്കി ശ്രദ്ധനേടിയ 'ഞാൻ കർണ്ണൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

​മുതിർന്ന എഴുത്തുകാരൻ എം.ടി. അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ കുടുംബബന്ധങ്ങളിലെ വൈകാരിക അടുപ്പം നഷ്ടപ്പെടുന്നതും, സ്വാർത്ഥത മൂലം തകരുന്ന ജീവിതങ്ങളും സിനിമ ചർച്ച ചെയ്യുന്നു. കുടുംബത്തിനുവേണ്ടി എല്ലാം ത്യജിക്കുന്ന മനുഷ്യരുടെ അതിവൈകാരിക മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ കാതൽ എന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ മനഃശാസ്ത്രപരമായ തലത്തിൽ കൂടി വിശകലനം ചെയ്യുന്നതാണ് ചിത്രമെന്ന് എം.ടി. അപ്പൻ വ്യക്തമാക്കി.

​ടി.എസ്. രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിൻ ജീവൻ, രമ്യ രാജേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഹാരി മാർട്ടിൻ ക്യാമറയും നിഖിൽ അഗസ്റ്റിൻ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.