ഞാൻ കർണ്ണൻ-2

കുടുംബബന്ധങ്ങളിലെ ഉലച്ചിലുകൾ പ്രമേയമാക്കി ഞാൻ കർണ്ണൻ-2 ട്രെയിലർ പുറത്തിറങ്ങി

ഞാൻ കർണ്ണൻ-2
ഞാൻ കർണ്ണൻ-2
ഞാൻ കർണ്ണൻ-2
ഞാൻ കർണ്ണൻ-2
ഞാൻ കർണ്ണൻ-2

കുടുംബബന്ധങ്ങളിലെ ഉലച്ചിലുകൾ പ്രമേയമാക്കി 'ഞാൻ കർണ്ണൻ-2'; ട്രെയിലർ പുറത്തിറങ്ങി

​കൊച്ചി: സ്വാർത്ഥതയും പണാസക്തിയും കുടുംബജീവിതത്തിന്റെ താളംതെറ്റിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിച്ച 'ഞാൻ കർണ്ണൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ശ്രിയാ ക്രിയേഷൻസിന്റെ ബാനറിൽ ഡോ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രം പ്രദീപ് രാജാണ് നിർമ്മിക്കുന്നത്.

​ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേർച്ചകളുടെ കഥ പറഞ്ഞ ആദ്യഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുതിർന്ന എഴുത്തുകാരൻ എം.ടി. അപ്പനാണ് രണ്ടാം ഭാഗത്തിന്റെയും കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. മാറിയ കാലഘട്ടത്തിൽ കുടുംബബന്ധങ്ങളിലുണ്ടായ മാറ്റങ്ങളും വൈകാരികമായ അകൽച്ചയുമാണ് സിനിമയുടെ മുഖ്യ പ്രമേയമെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കുന്ന മനുഷ്യരും, സ്വാർത്ഥതയാൽ തകരുന്ന ബന്ധങ്ങളും ചിത്രത്തിൽ ചർച്ചയാകുന്നു. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ മനശാസ്ത്രപരമായ തലത്തിൽ കൂടി വിശകലനം ചെയ്യുന്നതാണ് സിനിമയെന്ന് തിരക്കഥാകൃത്ത് എം.ടി. അപ്പൻ വ്യക്തമാക്കി.

​ടി.എസ്. രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ് തുടങ്ങിയ പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഹാരി മാർട്ടിൻ ക്യാമറയും നിഖിൽ അഗസ്റ്റിൻ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു