പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
കളിക്കളം 2026 കബഡി മത്സരത്തിൽ ചാലക്കുടി എം.ആർ.എസിനെ തോൽപ്പിച്ച് അട്ടപ്പാടി ജി.എം.ആർ.എസ് പെൺകുട്ടികളുടെ ടീമിന് സ്വർണം. 18 ദിവസത്തെ ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിലെന്ന് പരിശീലകർ.
കളിക്കളം 2026: പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടി ജി.എം.ആർ.എസ് പെൺപട
തിരുവനന്തപുരം: കളിക്കളം 2026 കായികമേളയുടെ കബഡി മത്സരത്തിൽ മികച്ച പ്രകടനവുമായി ജി.എം.ആർ.എസ് അട്ടപ്പാടി പെൺകുട്ടികളുടെ ടീമിന് സ്വർണം. ആവേശം നിറഞ്ഞ മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ഫൈനലിൽ ചാലക്കുടി എം.ആർ.എസിനെ പരാജയപ്പെടുത്തിയാണ് അട്ടപ്പാടി സംഘം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം പരിശീലന സൗകര്യങ്ങളുടെ കുറവ് മൂലം തോൽവി വഴങ്ങേണ്ടി വന്ന ടീം, ഇത്തവണ കുറഞ്ഞ കാലയളവിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്.
ആദ്യഘട്ട മത്സരങ്ങളിൽ കാസർഗോഡ്, കട്ടേല, ഏറ്റുമാനൂർ എം.ആർ.എസ് ടീമുകളെ തോൽപ്പിച്ചാണ് അട്ടപ്പാടി സംഘം ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിന്റെ തുടക്കം മുതൽ അവസാനം വരെ പത്ത് പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനിർത്തിയാണ് ടീം വിജയം ഉറപ്പിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ അഞ്ജന ദേവിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ടീം, മത്സരത്തിലുടനീളം മികച്ച കൂട്ടായ്മയും കായിക ഐക്യവും പ്രകടിപ്പിച്ചു.
അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ള താരങ്ങൾ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് കായികമേളയിൽ മാറ്റുരച്ചത്. മഴക്കാലത്തെ പരിശീലന തടസ്സങ്ങളും മികച്ച ഗ്രൗണ്ടുകളുടെ അഭാവവും ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഏകദേശം 18 ദിവസത്തെ ചിട്ടയായ പരിശീലനവും മികച്ച ടീം മാനേജ്മെന്റുമാണ് വിജയത്തിന് കാരണമായതെന്ന് പരിശീലകൻ അൻഷാദ് വ്യക്തമാക്കി.
കായികതാരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങളും ലഭ്യമാക്കിയാൽ ഭാവിയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കതിർവേൽ, അൻഷാദ് എന്നിവരുടെ പരിശീലനത്തിൽ അശ്വതി എസ്., ശിവരഞ്ജിനി ജി., സദ എസ്., അനാമിക പ്രകാശ്, അഞ്ജന ദേവി ടി.ആർ., മീന എം., അഞ്ജലി കെ., അശ്വതി എം., അർച്ചന എം. എന്നിവരാണ് ടീമിനായി കളത്തിലിറങ്ങിയത്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം