മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം വിളംബര ജാഥയും കയാക്കാർമാർക്ക് സ്വീകരണവും നടന്നു

കോഴിക്കോട് കോടഞ്ചേരിയിൽ മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വിളംബര ജാഥയോടെ ആവേശത്തുടക്കം. മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം വിളംബര ജാഥയും കയാക്കാർമാർക്ക് സ്വീകരണവും നടന്നു
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം; വിളംബര ജാഥയും കയാക്കാർമാർക്ക് സ്വീകരണവും നടന്നു

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം എഡിഷന് ആവേശത്തുടക്കമിട്ട് വിളംബര ജാഥയും ദേശീയ-അന്തർദേശീയ കയാക്കർമാർക്കുള്ള സ്വീകരണവും നടന്നു. കോടഞ്ചേരി ടൗണില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ മലബാറിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചെന്നും സർക്കാറിന്റെ എല്ലാ പിന്തുണയും ഫെസ്റ്റിവലിന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

​ദേശീയ-അന്തർദേശീയ കയാക്കര്‍മാരും ജനപ്രതിനിധികളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേർ വിളംബര ജാഥയിൽ അണിനിരന്നു. ചടങ്ങില്‍ സി.കെ കാസിം എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അന്നക്കുട്ടി ദേവസ്യ, ബിജു താന്നിക്കാക്കുഴി, ജിതിൻ പല്ലാട്ട്, ബോബി ഷിബു, കെ.കെ.സി.എ പ്രസിഡന്റ് അനിൽ ബോസ് തുടങ്ങിയവർ സംബന്ധിച്ചു.

​ഓഗസ്റ്റ് രണ്ട് വരെ ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (ജൂലൈ 31) രാവിലെ ഒമ്പതിന് സി.കെ കാസിം എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് പുലിക്കയം അന്താരാഷ്ട്ര കയാക്കിങ് സെന്ററില്‍ സ്ലാലോം വിഭാഗം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് പുലിക്കയത്ത് പ്രശസ്ത ഗായകന്‍ റോക്ക് സ്റ്റാര്‍ കൗഷിക് ആന്‍ഡ് ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.

​ഓഗസ്റ്റ് ഒന്നിന് രാവിലെ പുലിക്കയത്ത് ദേശീയ കയാക്കര്‍മാരുടെ റാങ്കിങ് മത്സരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്യും. സി.കെ കാസിം എം.എല്‍.എ അധ്യക്ഷനാകും. പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയാകും.

​ഓഗസ്റ്റ് രണ്ടിന് പുല്ലൂരാംപാറയില്‍ നടക്കുന്ന ഡൗണ്‍ റിവര്‍ ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.