മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
മാറഞ്ചേരി ചേലക്കടവിൽ തണ്ണീർത്തട സംരക്ഷണവും വിനോദവും സമന്വയിപ്പിക്കുന്ന കോൾ ഓൺ പദ്ധതി വരുന്നു. പ്ലാനറ്റേറിയം, ത്രിമാന ഹോളോഗ്രാം സെന്റർ തുടങ്ങിയ സൗകര്യങ്ങളോടെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം വരുന്നു
മലപ്പുറം: തണ്ണീര്‍ത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ആധുനിക ശാസ്ത്രവിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 'കോള്‍-ഓണ്‍' പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ചേലക്കടവ് പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്ലാനറ്റേറിയവും ത്രിമാന ഹോളോഗ്രാം അനുഭവപഠന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് രണ്ടര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ പ്രായോഗിക സാധ്യതാ പഠനത്തിനായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് (കെ.ടി.ഡി.സി) ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. പ്രകൃതിസംരക്ഷണത്തെ ജനങ്ങളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. പ്രദേശവാസികള്‍ക്ക് വ്യായാമം, വിനോദം, സായാഹ്ന വിശ്രമം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ക്ക് പുറമെ പ്രാദേശിക ജനങ്ങള്‍ക്ക് പുതിയ വരുമാനമാര്‍ഗങ്ങളും സംരംഭകത്വ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു. ഒന്നാം ഘട്ടത്തില്‍ വയോജന പാര്‍ക്ക്, ആംഫി തിയേറ്റര്‍, ഓപ്പണ്‍ ജിം, മൂന്ന് നിലകളുള്ള കോള്‍-ഓണ്‍ ഡിസ്കവറി സെന്റര്‍ കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ കുമ്മിപ്പാലത്തേക്കും ഒളമ്പക്കടവിലേക്കും നീളുന്ന രണ്ടര കിലോമീറ്റര്‍ ബണ്ട് നവീകരിച്ച് നടപ്പാതയും സൈക്കിളിങ് പാത്തും ഒരുക്കും. മൂന്നാം ഘട്ടത്തില്‍ സോളാര്‍ ബോട്ട് സര്‍വീസും ഉത്തരവാദിത്ത ടൂറിസം പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. പ്രകൃതി പൈതൃകം സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതത്തിന് ആശ്വാസമാകുന്ന ഈ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് അറിയിച്ചു.
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന്
വീൽചെയറിൽ മെഡൽ തിളക്കം ഏഷ്യൻ പാരാഗെയിംസ് വിജയി ആൽഫിയ ജെയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ്
വാഹനം തടഞ്ഞുനിർത്തി കാർ യാത്രക്കാരനെ ആക്രമിച്ച് ഐഫോൺ തട്ടിയെടുത്തു മൂന്നുപേർ പോലീസിന്റെ പിടിയിൽ