പരുമല പെരുന്നാൾ പിറവത്തുനിന്ന് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസ് ആരംഭിച്ചു

പരുമല പെരുന്നാളിനോടനുബന്ധിച്ച് പിറവം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് സ്പെഷ്യൽ സർവീസ് ആരംഭിച്ചു. എറണാകുളം, കൂത്താട്ടുകുളം, കോട്ടയം വഴി പരുമലയിലേക്കുള്ള ബസ് സർവീസിന്റെ സമയക്രമവും വിവരങ്ങളും.

പരുമല പെരുന്നാൾ പിറവത്തുനിന്ന് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസ് ആരംഭിച്ചു
പിറവത്തുനിന്ന് ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍ സര്‍വീസ് ഭക്ഷ്യ,സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പരുമല പെരുന്നാള്‍: പിറവത്തുനിന്ന് കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍ സര്‍വീസ് ആരംഭിച്ചു 

പിറവം : പരുമല പെരുന്നാളിനോടനുബന്ധിച്ച് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പിറവം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് സ്‌പെഷല്‍ സര്‍വീസ് ആരംഭിച്ചു. പിറവം ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബസ്സിന്റെ കന്നിയാത്ര മന്ത്രി അനൂപ് ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്തു. 

എറണാകുളത്തുനിന്നും രാവിലെ 7.50 പിറവം ഡിപ്പോയിൽ എത്തുന്ന ബസ് 8.10 ന് അഞ്ചല്‍പ്പെട്ടി വഴി കൂത്താട്ടുകുളം ഡിപ്പോയിൽ എത്തും തുടര്‍ന്ന് കോട്ടയം, തിരുവല്ല വഴി 10.40 ന് പരുമല. 12 ന് പരുമലയില്‍നിന്ന് തിരിച്ച് കോട്ടയം വഴി 2.30 ന് കൂത്താട്ടുകുളം ഡിപ്പോയില്‍ എത്തിച്ചേരും. തുടർന്ന് തൃശൂർക്കും പോകും ഈ രീതിയിലാണ് ബസ്സ്‌ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, അഡ്വ.ഷിബു തോമസ്, പിറവം വലിയ പള്ളി വികാരി ഫാ.ഏലിയാസ് ചെറുകാട്ട്, കൗൺസിലർമാരായ ജോയി വാക്കനാൽ, ജിജി ജോജി, വി.ടി. പ്രതാപൻ, മുൻകൗൺസിലർ ജോജിമോൻചാരുപ്ലാവിൽ നേതാക്കളായ തമ്പി ഇലവുംപറമ്പിൽ, തോമസ് തേക്കുംമൂട്ടിൽ, വർഗീസ് തച്ചിലുകണ്ടം, എ.ടി.ഒ എ.ടി ഷിബു എന്നിവർ പങ്കെടുത്തു.