സ്വന്തമായൊരു അടച്ചുറപ്പുള്ള വീട് ഇനി സ്വപ്നമല്ല രണ്ട് കുടുംബങ്ങൾക്ക് പുനർജനിയിലൂടെ തണലൊരുങ്ങുന്നു

പുനർജനി പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമിക്കുന്ന രണ്ടു വീടുകളുടെ ശിലാസ്ഥാപനം വി.ഡി. സതീശൻ നിർവഹിച്ചു.

സ്വന്തമായൊരു അടച്ചുറപ്പുള്ള വീട് ഇനി സ്വപ്നമല്ല രണ്ട് കുടുംബങ്ങൾക്ക് പുനർജനിയിലൂടെ തണലൊരുങ്ങുന്നു
പുനർജനി പദ്ധതി: എറണാകുളത്ത് രണ്ട് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു; ശിലാസ്ഥാപനം നിർവഹിച്ചു
സ്വന്തമായൊരു അടച്ചുറപ്പുള്ള വീട് ഇനി സ്വപ്നമല്ല രണ്ട് കുടുംബങ്ങൾക്ക് പുനർജനിയിലൂടെ തണലൊരുങ്ങുന്നു

പുനർജനി പദ്ധതി എറണാകുളത്ത് രണ്ട് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു ശിലാസ്ഥാപനം നിർവഹിച്ചു

എറണാകുളം:    പുനർജനി പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ രണ്ട് കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 

വലിയപല്ലംതുരുത്ത് കണ്ണംപറമ്പിൽ ദിജി വിജേഷിന്റെ കുടുംബത്തിനും, പെരുവാരം പഴേടത്ത് പി.വി. മണിയുടെ കുടുംബത്തിനുമാണ് പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിച്ചുനൽകുന്നത്. നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ഉറപ്പാക്കുന്നതിനും അർഹരായവർക്ക് കൈത്താങ്ങാകുന്നതിനുമുള്ള പുനർജനി പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമിക്കുന്നത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഭവനനിർമാണം. ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ ഹന്ന മുത്തൂറ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.