തീർഥാടകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
എംസി റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ട് പേർക്ക് ഗുരുതര പരുക്ക്
എംസി റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്
മൂവാറ്റുപുഴ: എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സംഘം ടാക്സി കാറിലാണ് ശബരിമലയിലേക്ക് പോയത്. ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി റോഡിൽ തലകീഴായി മറിഞ്ഞു.
അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. പരുക്കേറ്റവരിൽ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടിരുന്നു

