41 വർഷത്തെ സേവനം ജനപ്രിയ നായകൻ ദിലീപിൻറെ ആദരവ് രവിചേട്ടന്
41 വർഷത്തെ സേവനം ജനപ്രിയ നായകൻ ദിലീപിൻറെ ആദരവ് രവിചേട്ടന്
കൊച്ചി: സിനിമ ജീവിതത്തിൽ 41 വർഷം പൂർത്തിയാക്കിയ മുതിർന്ന ഡ്രൈവർ രവിക്ക് (രവി ചേട്ടൻ) ആദരവുമായി സിനിമാ മേഖലയിലെ ഡ്രൈവേഴ്‌സ് യൂണിയൻ. ജനപ്രിയ നായകനായ ദിലീപാണ് രവിച്ചേട്ടന് സ്നേഹാദരം നൽകിയത്.
സിനിമാ സെറ്റുകളിലെ നിറസാന്നിധ്യമായി നാല് പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ച രവിച്ചേട്ടന്റെ സേവനങ്ങളെ യൂണിയൻ ചടങ്ങിൽ പ്രകീർത്തിച്ചു. ആദരസൂചകമായി ചടങ്ങിൽ വെച്ച് ദിലീപ് രവിച്ചേട്ടനെ പൊന്നാടയണിയിക്കുകയും മധുരം നൽകി സന്തോഷം പങ്കുവെക്കുകയും ചെയ്തു.
വർഷങ്ങളായി മലയാള സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കുവഹിച്ച രവിച്ചേട്ടനുള്ള യൂണിയന്റെ ഈ ആദരം, സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരുടെ പ്രാധാന്യം വിളിച്ചോതുന്നതായി. സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു

