അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി 3 അസം സ്വദേശികൾ പിടിയിൽ
അങ്കമാലിയിൽ 600 ഗ്രാം ഹെറോയിനുമായി മൂന്ന് അസം സ്വദേശികളെ എറണാകുളം റൂറൽ പോലീസ് പിടികൂടി. കാറിലെ രഹസ്യ അറകളിൽ സോപ്പുപെട്ടികളിലാക്കിയാണ് മയക്കുമരുന്ന് കടത്തിയത്.
അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട: 600 ഗ്രാം ഹെറോയിനുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ
അങ്കമാലി: എറണാകുളം റൂറൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നിൽ 600 ഗ്രാമോളം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. അസമിൽ നിന്ന് കാർ മാർഗ്ഗം കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു.
അസം രജിസ്ട്രേഷനിലുള്ള കാറിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പോലീസിനെ വെട്ടിച്ച് ഇടവഴികളിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളിലെ രഹസ്യ അറകളിൽ ബാഗുകളിലായി സൂക്ഷിച്ച 47 സോപ്പുപെട്ടികളിലാണ് ഹെറോയിൻ നിറച്ചിരുന്നത്. അസമിൽ നിന്ന് ഒരു ബോക്സിന് 30,000 രൂപ നിരക്കിൽ വാങ്ങുന്ന മയക്കുമരുന്ന് കേരളത്തിൽ 50,000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് നാളുകളായി പോലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ. രമേശ്, സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത് കുമാർ, ജിഷ്ണു രാജ്, വിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ജില്ലയിൽ ഇത്രയും വലിയ അളവിൽ ഹെറോയിൻ പിടികൂടുന്നത് ഇതാദ്യമായാണെന്ന് പോലീസ് അറിയിച്ചു.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
