മേഘ മൗനം ജൂൺ 26 ന് നാളെ തീയേറ്ററുകളിലേക്ക് കേരളത്തിൽ വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
സുനി സംവിധാനം ചെയ്ത് ഷീലം എം സ്വാമി നായകനാകുന്ന കന്നഡ ചിത്രം മേഘ മൗനം നാളെ ജൂൺ 26 ന് റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
മേഘ മൗനം ജൂൺ 26 ന് തീയേറ്ററുകളിലേക്ക്; കേരളത്തിൽ വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
കൊച്ചി: ഷീലം എം സ്വാമി, സാത്വിക റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനി സംവിധാനം ചെയ്ത കന്നഡ ചിത്രം "മേഘ മൗനം" ജൂൺ 26-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്ക് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ പ്രമുഖ വിതരണ കമ്പനിയായ വേഫറെർ ഫിലിംസ് ആണ്.
മൈസൂരു രമേശ്, സുനി സിനിമാസ്, റാം മൂവീസ്, ശ്രീ രംഗരാജു, ലോകേഷ് ബെലവാടി, രമേശ് ഗോവ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം പ്രശസ്ത ബാനറായ കെ വി എൻ പ്രൊഡക്ഷൻസ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ സുനിയുടെ അസ്സോസിയേറ്റ് ആയി ജോലി ചെയ്തിരുന്ന ഷീലം എം സ്വാമി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും മേഘ മൗനത്തിനുണ്ട്.
'സിമ്പിൾ ആകി ഒന്തു ലവ് സ്റ്റോറി', 'ഓപ്പറേഷൻ അലമേലമ്മ', 'ചമക്', 'ബാസാർ', 'അവതാര പുരുഷ' തുടങ്ങിയ സൂപ്പർഹിറ്റ് കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുനി. ഒരു മനോഹരമായ റിസോർട്ടിൽ എത്തിച്ചേരുന്ന രണ്ട് ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സസ്പെൻസ്, പ്രണയം, കോമഡി, ട്വിസ്റ്റുകൾ എന്നിവ കോർത്തിണക്കിയ ഒരു പെർഫെക്റ്റ് റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
മോക്ഷ കുശാൽ, റിഷി, രേഖ എസ് പ്രസാദ്, ധനഞ്ജയ ഡിഡഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് റായ് പത്തജേ ഛായാഗ്രഹണവും ജൂദ സാൻഡി സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ആദി കൃഷ്ണയാണ് എഡിറ്റർ.
മ്യൂസിക് സൂപ്പർവൈസർ: സാമുവൽ അബി, നൃത്ത സംവിധാനം: മധു ശിവണ്ണ, പ്രൊഡക്ഷൻ ഡിസൈനർ: മഞ്ജു ജെ ഹോസപ്പെട്ട, അശ്വിൻ രമേശ്. നിർമ്മൽ എം ആർ, രഞ്ജിത്ത് രമേശ്, സന്ധൂപ് നാരായണൻ എന്നിവരുടെ വരികൾക്ക് വിപിൻ സേവ്യർ, ഏയ്ഞ്ചൽ മേരി ജോസഫ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.