തദ്ദേശ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം മന്ത്രി കെ. എം. ഷാജി
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ഗിഫ്റ്റ് (GIFT) സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
തദ്ദേശ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം: മന്ത്രി കെ. എം. ഷാജി
തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പരമാവധി ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം.ഷാജി പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പഞ്ചായത്തിലും ചൂണ്ടിക്കാണിക്കാനാകുന്നതും ഉല്പാദനക്ഷമവുമായ മികച്ച പദ്ധതികൾ ഉണ്ടാകണം. ഗ്രാമങ്ങളിൽ 'നഗരപഞ്ചായത്ത്' എന്ന ആശയം മുൻനിർത്തി ഫണ്ടുകൾ വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ധനകാര്യ കമ്മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും: വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.
ഗിഫ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. നാലാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ പ്രൊഫ. എം. എ. ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, ലോക്കൽ ഫിനാൻസ് സെൽ കോ-ഓർഡിനേറ്റർ ഡോ. നിർമൽ റോയ് വി.പി എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി നടന്ന ശില്പശാലയിൽ നയരൂപീകരണ വിദഗ്ധർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, മുൻ ധനകാര്യ കമ്മിഷൻ അംഗങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
