കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും സസ്പെൻസ് ത്രില്ലർ വരുന്നു
സസ്പെൻസ് ത്രില്ലർ ചിത്രം കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും പൂജ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്നു. മധു ജി. കമലം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് നായകനാകുന്നു
കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും': സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു
തിരുവനന്തപുരം: ഏറെ കൗതുകം ഉണർത്തുന്ന പേരുമായി എത്തുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും' പൂജ ചടങ്ങുകൾ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്നു. എ.എം മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് ഭദ്രദീപം കൊളുത്തി പൂജാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്.പി. രവീന്ദ്രനാഥ്, റവ. ഫാ. ടോമിൻ കിഴക്കേതലയ്ക്കൽ, കേണൽ ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ആബേലിന്റെ ജീവിതവും സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കഥാതന്തുവിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈ സംഭവവികാസങ്ങളിലൂടെ ഉരുത്തിരിയുന്ന തികച്ചും വ്യത്യസ്തവും ഉദ്വേഗജനകവുമായ ഒരു ആഖ്യാനശൈലിയാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു ജി. കമലമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൽബിൻ മാത്യുവിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും ഡോ. രവി പർണശാല നിർവഹിക്കുന്നു.
തമിഴ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ കാർത്തിക് നായകനാകുന്ന ചിത്രത്തിൽ പ്രിയ മരിയയാണ് നായിക. 'കായംകുളം കൊച്ചുണ്ണി'യിലൂടെ പ്രേക്ഷകപ്രീതി നേടിയ കൊച്ചുണ്ണി പ്രകാശ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് സുബ്രമണ്യൻ, ശശി ജി. പള്ളാത്തുരുത്തി, നിസാം സാഗർ, അനിൽ ചേനപ്പാട്, ആൻസി ലിനു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: നജീം ഷാ
പ്രൊജക്റ്റ് ഡിസൈനർ: ബിനോയ് തങ്കച്ചൻ
അസോസിയേറ്റ് ഡയറക്ടർ: അജികുമാർ മുതുകുളം
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ടോമി കലവറ
ഗാനരചന: ശ്രീമംഗലം ശ്രീകുമാർ
സംഗീതം: സാജിദ് ടെൻഡ്രൽ
ആർട്ട്: സുധി
കോസ്റ്റ്യൂം: മുസ്‌തഫ
സംഘട്ടനം: ഡ്രാഗൺ ജിറോഷ്
മേക്കപ്പ്: സുബ്രു തിരൂർ
ഫിനാൻസ് കൺട്രോളർ: ജിജിമോൻ
പ്രൊഡക്ഷൻ കൺട്രോളർ: സുധീഷ് രാജ്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
