കേരള ഹൗസ് ഫ്രണ്ട് ഓഫീസ് മാനേജർ എ.ജെ. സന്തോഷ് കുമാർ വിരമിച്ചു 28 വർഷത്തെ സേവനത്തിന് ഊഷ്മളമായ യാത്രയയപ്പ്
കേരള ഹൗസ് ഫ്രണ്ട് ഓഫീസ് മാനേജർ എ.ജെ. സന്തോഷ് കുമാർ 28 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. ഡൽഹി കേരള ഹൗസിൽ നടന്ന ചടങ്ങിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
കേരള ഹൗസ് ഫ്രണ്ട് ഓഫീസ്സിൽ മാനേജർ എ.ജെ. സന്തോഷ് കുമാർ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ചു
ന്യൂഡൽഹി: കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജർ എ.ജെ. സന്തോഷ് കുമാർ 28 വർഷത്തെ ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അദ്ദേഹം കേരള ഹൗസിലെത്തിയ പ്രമുഖരടക്കം നിരവധി പേർക്ക് മികച്ച സേവനമാണ് ഈ വർഷങ്ങളിൽ നൽകിയത്. റെനിയാണ് ഭാര്യ. ആദർശ്, അക്ഷയ് എന്നിവർ മക്കളാണ്.
വിരമിച്ച സന്തോഷ് കുമാറിന് കേരള ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, കൺട്രോളർ എ.എസ്. ഹരികുമാർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമർപ്പിച്ചു.
റസിഡന്റ് കമ്മീഷണർ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജി, കൺട്രോളർ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ജെ. ദീപ്തി, സെക്ഷൻ ഓഫീസർ കെ. ശ്രീജേഷ്, അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ കെ.വി. കിഷോർകുമാർ, പി.വി. രാജഗോപാൽ എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്തു.