അഭിനന്ദനവുമായി ജില്ലാ കളക്ടറും ആർടിഒയും
ഹെൽമറ്റ് ധരിച്ച് മാതൃകയായി ഒരു കുടുംബം അഭിനന്ദനവുമായി ജില്ലാ കളക്ടറും ആർടിഒയും
ഹെൽമറ്റ് ധരിച്ച് മാതൃകയായി ഒരു കുടുംബം; അഭിനന്ദനവുമായി ജില്ലാ കളക്ടറും ആർടിഒയും
കൊച്ചി: റോഡ് സുരക്ഷാ നിയമങ്ങൾ കാറ്റിൽപ്പറത്തുന്നവർക്കിടയിൽ, ഹെൽമറ്റ് കൃത്യമായി ധരിച്ച് യാത്ര ചെയ്ത ഒരു കുടുംബം എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും ഹൃദയം കവർന്നു. കുട്ടികളടക്കം ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്ത കുടുംബത്തെ ജില്ലാ കളക്ടർ ജി. പ്രിയങ്കയും എൻഫോഴ്‌സ്‌മെൻ്റ് ആർടിഒ ബിജു ഐസക്കും നേരിട്ട് അഭിനന്ദിച്ചു.
ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്കൂട്ടറിൽ കുട്ടികളടക്കം ഹെൽമറ്റ് ധരിച്ച് നിയമങ്ങൾ പാലിച്ച് യാത്ര ചെയ്തിരുന്ന കുടുംബത്തെ ആർടിഒ ബിജു ഐസക്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. നിയമം ലംഘിക്കാൻ പലരും പഴുതുകൾ തേടുന്ന കാലത്ത്, കുട്ടികളുടെ സുരക്ഷയിൽ അങ്ങേയറ്റം ജാഗ്രത പുലർത്തിയ മാതാപിതാക്കളെ അദ്ദേഹം ഓഫീസിലേക്ക് ക്ഷണിക്കുകയായിരുന്നു. ആർടിഒ ഓഫീസിലെത്തിയ കുട്ടികൾക്ക് മിഠായികൾ നൽകി പ്രോത്സാഹിപ്പിച്ചു.
തുടർന്ന് കളക്ടറേറ്റിലെത്തിയ ജില്ലാ കളക്ടർ ജി. പ്രിയങ്കയെ വിവരമറിയിക്കുകയും അവർ കുടുംബത്തെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. "റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന ഇത്തരം മാതൃകകൾ സമൂഹത്തിൽ പ്രചരിക്കേണ്ടതുണ്ട്. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഈ കുട്ടികളിലാവണം നാളെയുടെ ഭാവി," എന്ന് കളക്ടർ പറഞ്ഞു.
ശിക്ഷാനടപടികൾക്ക് പുറമെ, നിയമം പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും കുട്ടികളിൽ റോഡ് സുരക്ഷാ അവബോധം വളർത്താൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
