ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി

ടോവിനോ തോമസ് ചിത്രം നരിവേട്ട യ്ക്ക് ശേഷം പുതിയ സിനിമയുമായി ഇന്ത്യൻ സിനിമാ കമ്പനി. ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി എന്റർടെയ്‌നറുടെ പൂജ മൈസൂരിൽ നടന്നു.

ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി
ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി എന്റർടെയ്‌നറുടെ പൂജ മൈസൂരിൽ നടന്നു
ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി
ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി
ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി
ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി
ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി

ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ; 'നരിവേട്ട'യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി

മൈസൂർ: ടോവിനോ തോമസ് നായകനായ 'നരിവേട്ട'യുടെ വലിയ വിജയത്തിന് ശേഷം നിർമ്മാണ കമ്പനിയായ 'ഇന്ത്യൻ സിനിമാ കമ്പനി' തങ്ങളുടെ മൂന്നാമത്തെ ചിത്രത്തിന് തുടക്കമിട്ടു. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3-യുടെ പൂജാ ചടങ്ങുകൾ മൈസൂരിലെ പുരാതനമായ അലോക പാലസ്സിൽ നടന്നു.

​ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു. സംവിധായകൻ ജിതേഷ് എസ്. റാമിന്റെ മാതാവ് ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമ്മവും, നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു.

​ഷറഫുദ്ദീനും 'വാഴ 2'വിലൂടെ ശ്രദ്ധേയനായ അലൻ ബിൻ സിറാജുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായ 'കോളേജ് മുക്ക്' എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്.

​വൈശാഖ് സി. വടക്കേവീട് പ്രോജക്ട് ഡിസൈനറാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനിയും, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി. സുശീലനുമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.