ജനപ്രിയ നായകന്റെ പുത്തൻ വേഷപ്പകർച്ച ജഗൻ ഷാജി കൈലാസ് ചിത്രം നീക്കം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയായിരിക്കും നീക്കം എന്നാണ് സൂചന.
ജനപ്രിയ നായകന്റെ 'നീക്കം'; ദിലീപ് - ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്
സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം 'D152'ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രം യുവ സംവിധായകൻ ജഗൻ ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.
പല ലെയറുകളുള്ള ഗൗരവമേറിയ പ്രമേയമാണ് ചിത്രത്തിന്റേതെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തിറങ്ങിയ ടൈറ്റിൽ ഡിസൈൻ. ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപിന്റെ മറ്റൊരു പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. മുജീബ് മജീദ് പശ്ചാത്തലസംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നു. സൂരജ് ഇ എസ് (ചിത്രസംയോജനം), സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈൻ), റോണക്സ് സേവ്യർ (മേയ്ക്കപ്പ്), സമീറ സനീഷ് (വസ്ത്രലങ്കാരം), സുനിൽ ലാവണ്യ (ആർട്ട്), നോബിൾ ജേക്കബ് ഏറ്റുമാനൂർ (പ്രൊഡക്ഷൻ കൺട്രോളർ), മഹേഷ് മാത്യു (ആക്ഷൻ) എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. ശ്യാമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഉർവ്വശി തിയേറ്റേഴ്സ് റിലീസ് ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തിക്കും.