ലോക പരിസ്ഥിതി ദിനം കൊച്ചി പോലീസ് ആസ്ഥാനത്ത് തൈ നട്ട് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ആസ്ഥാനത്ത് സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതി ദിനം കൊച്ചി പോലീസ് ആസ്ഥാനത്ത് തൈ നട്ട് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ
ലോക പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി കൊച്ചി സിറ്റി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ (DHQ) നടന്ന പരിപാടി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

ലോക പരിസ്ഥിതി ദിനം: കൊച്ചി സിറ്റി പോലീസ് ആസ്ഥാനത്ത് ഫലവൃക്ഷ തൈ നട്ടു

കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ (DHQ) ഫലവൃക്ഷ തൈകൾ നട്ടു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ക്യാമ്പസ് വളപ്പിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

​ഭാവി തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടതിന്റെയും ഹരിതാഭ നിലനിർത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് കമ്മീഷണർ ചടങ്ങിൽ സംസാരിച്ചു. നഗരത്തിലെ പരിസ്ഥിതി സന്തുലനം കൃത്യമായി നിലനിർത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥരുടെ സജീവമായ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

​'സേവ് നേച്ചർ, സേവ് ഔവർ ഹോം' (Save Nature, Save Our Home) എന്ന പരിസ്ഥിതി സന്ദേശമുയർത്തിയാണ് ഇത്തവണ പോലീസ് സേന പരിസ്ഥിതി ദിനം ആചരിച്ചത്. പോലീസ് ആസ്ഥാന വളപ്പിൽ നടന്ന ചടങ്ങിൽ കമാണ്ടന്റ് വി. സുരേഷ് ബാബു, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും ചടങ്ങിൽ തീരുമാനമായി