യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദ്ദിച്ച് കവർച്ച സിനിമാ താരങ്ങളായ അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും അറസ്റ്റിൽ

കൊച്ചി പൊന്നുരുണിയിൽ യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകൾ തട്ടിയെടുത്ത് കടന്ന കേസിൽ സിനിമാ താരങ്ങളായ അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി എന്നിവരടക്കം 3 പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.

യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചു; സിനിമാ താരങ്ങളായ അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

​കൊച്ചി: ബന്ധുവിന് അസുഖമാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് യുവ ഡോക്ടറെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ കവരുകയും ചെയ്ത കേസിൽ സിനിമാ താരങ്ങൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. സിനിമ നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി എന്നിവരുൾപ്പെടെയുള്ള പ്രതികളെയാണ് കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തത്.  

​കൊച്ചി പൊന്നുരുണിയിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ സംഘം ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഫ്ലാറ്റിലെത്തിയ ഡോക്ടറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന്, ഡോക്ടറുടെ പക്കലുണ്ടായിരുന്ന ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐഫോണുകൾ ഇവർ തട്ടിയെടുക്കുകയും ചെയ്തു.  

​സംഭവത്തിൽ ആകെ 12 പേരെ പ്രതി ചേർത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. കണ്ടാൽ തിരിച്ചറിയാവുന്ന മറ്റ് പ്രതികൾക്കായി കടവന്ത്ര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ ഹാജരാക്കി.