സര്‍ക്കാര്‍ അഴിമതി തടയാൻ ജില്ലാ വിജിലന്‍സ് കമ്മിറ്റി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം

സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയാനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനുമായി കോഴിക്കോട് ജില്ലാ വിജിലന്‍സ് കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണ്‍ ആയ സമിതിയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.

സര്‍ക്കാര്‍ അഴിമതി തടയാൻ ജില്ലാ വിജിലന്‍സ് കമ്മിറ്റി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം
കോഴിക്കോട് ജില്ലയില്‍ വിജിലന്‍സ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അഴിമതി തടയാൻ ജില്ലാ വിജിലന്‍സ് കമ്മിറ്റി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നൽകാം 

കോഴിക്കോട് : സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളിലെ അഴിമതി തടയുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി ജില്ലാ വിജിലന്‍സ് കമ്മിറ്റി രൂപീകരിച്ച് ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. അഴിമതിരഹിതമായ സുതാര്യമായ സിവില്‍ സര്‍വീസ് ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടറാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കണ്‍വീനറായും റേഞ്ച് പോലീസ് സൂപ്രണ്ട് പ്രത്യേക ക്ഷണിതാവായും സമിതിയില്‍ പ്രവര്‍ത്തിക്കും.

റവന്യൂ, പോലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണം, കൃഷി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, എക്‌സൈസ്, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ സമിതിയില്‍ അംഗങ്ങളാണ്. ഇതിനുപുറമെ, ജനപ്രതിനിധികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, മനുഷ്യാവകാശ സംഘടനകള്‍, ഉപഭോക്തൃ സംരക്ഷണ ഫോറങ്ങള്‍, സന്നദ്ധ സംഘടനകള്‍, പ്രധാന കോളേജുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്മിറ്റി മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖേന വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുള്ള പൊതുജനങ്ങള്‍ക്ക് കമ്മിറ്റി യോഗത്തില്‍ നേരിട്ട് പങ്കെടുത്ത് അവതരിപ്പിക്കാം. പരാതികളുമായി ബന്ധപ്പെട്ട് ഏത് ഉദ്യോഗസ്ഥനെയും യോഗത്തിലേക്ക് വിളിച്ചുവരുത്താനും നേരിട്ട് വിശദീകരണം തേടാനുമുള്ള അധികാരം കമ്മിറ്റിക്കുണ്ട്. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.