പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ് കെ.സി. വേണുഗോപാൽ സ്പീക്കറെ സമീപിച്ചു

വനിതാ സംവരണ ബില്ലിലെ വോട്ടെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം എംപിമാരെ ആക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാൽ അവകാശലംഘന നോട്ടീസ് നൽകി.

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ് കെ.സി. വേണുഗോപാൽ സ്പീക്കറെ സമീപിച്ചു
പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്: കെ.സി. വേണുഗോപാൽ സ്പീക്കറെ സമീപിച്ചു

​പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്; കെ.സി. വേണുഗോപാൽ സ്പീക്കറെ സമീപിച്ചു

​ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ വോട്ടെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ പാർലമെന്റിൽ അവകാശലംഘന നോട്ടീസ്. കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

​ലോക്സഭാ ചട്ടങ്ങളിലെ റൂൾ 222 പ്രകാരമാണ് നടപടി. ഏപ്രിൽ 17-ന് ഭരണഘടനയുടെ 368-ാം അനുഛേദപ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് വനിതാ സംവരണ ബില്ല് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ 18-ന് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട 29 മിനിറ്റ് നീണ്ട പ്രസംഗത്തിൽ, പ്രതിപക്ഷ പാർട്ടികൾ ബില്ല് ബോധപൂർവം തടഞ്ഞുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

​പ്രതിപക്ഷ അംഗങ്ങളുടെ വോട്ടിങ് രീതിയെ നേരിട്ട് പരാമർശിച്ച പ്രധാനമന്ത്രി, അംഗങ്ങളുടെ നിലപാടിന് പിന്നിൽ പ്രത്യേക താൽപര്യങ്ങളുണ്ടെന്ന് ആരോപിച്ചതായും കെ.സി. വേണുഗോപാൽ പറഞ്ഞു. ഒരു ജനപ്രതിനിധി തന്റെ കർത്തവ്യം നിർവഹിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് വ്യക്തിപരമായ ആക്രമണം മാത്രമല്ല, അത് പാർലമെന്റിന്റെ അധികാരത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. പാർലമെന്റിന്റെ അന്തസ്സും അംഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണവും ഉറപ്പുവരുത്താൻ സ്പീക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.