തുടക്കം പുതിയ പോസ്റ്റർ പുറത്ത് ആഗസ്റ്റ് ഏഴിന് റിലീസ്

മോഹൻലാലും വിസ്മയ മോഹൻലാലും ഒന്നിക്കുന്ന ജൂഡ് ആൻ്റണി ജോസഫ് ചിത്രം തുടക്കം ആഗസ്റ്റ് ഏഴിന് തീയേറ്ററുകളിലേക്ക്. പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു.

തുടക്കം പുതിയ പോസ്റ്റർ പുറത്ത് ആഗസ്റ്റ് ഏഴിന് റിലീസ്
തുടക്കം പുതിയ പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്
തുടക്കം പുതിയ പോസ്റ്റർ പുറത്ത് ആഗസ്റ്റ് ഏഴിന് റിലീസ്

തുടക്കം' പുതിയ പോസ്റ്റർ പുറത്ത്: ആഗസ്റ്റ് ഏഴിന് വെള്ളിത്തിരയിലേക്ക്

കൊച്ചി: ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'തുടക്കം'ൻ്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

​മോഹൻലാലും വിസ്മയ മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പിലാണ് 'തുടക്കം' പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ പോസ്റ്ററിൽ മോഹൻലാലിൻ്റെയും വിസ്മയയുടെയും വലിയ ക്ലോസപ്പ് ലുക്കുകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. ഇവർക്ക് താഴെയായി ആശിഷ് ജോ ആൻ്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ എന്നിവരും, വീൽച്ചെയറിൽ സായ് കുമാറും, പോലീസ് യൂണിഫോമിൽ മനോജ് കെ. ജയനും പ്രത്യക്ഷപ്പെടുന്നുണ്ട്.

​ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ: ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ.

​ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിൻ്റെ കഥ പറയുന്ന ചിത്രം, ഒളിഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടും. പോസ്റ്ററുകളിലെല്ലാം ആവർത്തിച്ച് കാണുന്ന നായ കഥാപാത്രത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് ആരാധകർ ഉറപ്പിക്കുന്നു. സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ചിത്രത്തിൽ ചില ഗിമ്മിക്സുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് സിനിമാ ലോകത്തെ സംസാരം.

​ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം അഖിൽ ജോർജ്, ജോമോൻ ടി. ജോൺ എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ. ഡോ. എമിൽ വിൻസൻ്റും ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. പി.ആർ.ഒ വാഴൂർ ജോസ്.

​ആഗസ്റ്റ് ഏഴിലെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.