സംവിധായകൻ ജോളി മസ്സിന് തലസ്ഥാന നഗരിയുടെ പ്രണാമം അനുസ്മരണ ചടങ്ങ് ടി.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു
അകാലത്തിൽ അന്തരിച്ച ചലച്ചിത്ര സംവിധായകൻ ജോളി മസ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് പുലരി ടിവി കുടുംബം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സംവിധായകൻ ടി.എസ്. സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംവിധായകൻ ജോളി മസ്സിന് തലസ്ഥാന നഗരിയുടെ പ്രണാമം; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ജോളി മസ്സിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തലസ്ഥാന നഗരിയിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പുലരി ടിവി കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ ആമുഖ പ്രസംഗം നടത്തി. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ജോളി മസ്സിന്റെ ഓർമ്മകൾക്ക് മുന്നിൽ അനുസ്മരണ ഗാനമാലപിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ചലച്ചിത്ര-സാമൂഹിക രംഗത്തെ പ്രമുഖരായ വഞ്ചിയൂർ പ്രവീൺകുമാർ, മായാ വിശ്വനാഥ്, സൈനുലാബ്ദീൻ, ഷംസ് ആബ്ദീൻ, പനച്ചമൂട് ഷാജഹാൻ, ഡോ. ഗീതാ ഷാനവാസ്, സി.വി. പ്രേംകുമാർ, എം. രാധാകൃഷ്ണൻ, ദീപാ സുരേന്ദ്രൻ, അജയ് വെള്ളരിപ്പണ, ഡോ. ഷാനവാസ്, എം.എച്ച്. സുലൈമാൻ, ജാസ്മിൻ, അലോഷ്യസ് പെരേര, ഗോപൻ ശാസ്തമംഗലം, നസീർ മണക്കാട്, മുജീബ് റഹ്‌മാൻ, ശാരിക നായർ, സ്വപ്‌ന ക്രിസ്റ്റി, ഹരി സർഗ്ഗം, മഞ്ജിത്, സുശീലാകുമാരി, ശങ്കരൻകുട്ടി നായർ, ജയദേവൻ, സുഗത തുടങ്ങിയവർ ചടങ്ങിൽ പങ്കെുടുക്കുകയും ജോളി മസ്സുമായുള്ള സൗഹൃദപ്പകർച്ചകളും അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകളും അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു. ജോളി മസ്സിന്റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയൊരു നഷ്ടമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.