നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാരം നാളെ നടക്കും. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.
അമ്മയുമായി അടുത്ത ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തന്റെ ജീവിതത്തിലെയും സിനിമയിലെയും ഏറ്റവും വലിയ സ്വാധീനം അമ്മയാണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുടെ പരിചരണത്തിനായി അദ്ദേഹം പ്രത്യേക സമയം കണ്ടെത്തിയിരുന്നു. അടുത്തിടെ ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം ആദ്യം എത്തിയത് അമ്മയെ കാണാനായിരുന്നു. ആ നേട്ടം അമ്മയ്ക്കൊപ്പം പങ്കിടാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.
മോഹൻലാലിന്റെ മൂത്ത സഹോദരൻ പ്യാരിലാൽ 2000-ൽ അന്തരിച്ചിരുന്നു. അമ്മയുടെ വിയോഗത്തിൽ ചലച്ചിത്ര-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
