കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്നും തുടരുന്നു

കാട്ടൂരിൽ കടലിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ മത്സ്യത്തൊഴിലാളി പുഷ്പാംഗതനായി ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്നും തുടരുന്നു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

കാട്ടൂരിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കാട്ടൂർ: കടലിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രണ്ടാം ദിവസവും തിരച്ചിൽ തുടരും. കാട്ടൂർ കോളേജ് ജംഗ്ഷന് പടിഞ്ഞാറുവശം കടലിൽ തയ്യിൽ വീട്ടിൽ പുഷ്പാംഗതൻ (പുഷ്പൻ) എന്നയാളെയാണ് കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ 23) മുതൽ കാണാതായത്.

​അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പെട്രോൾ ബോട്ടും വള്ളവും ഉപയോഗിച്ച് വ്യാഴാഴ്ച തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച പൊള്ളേത്തൈ, ഓമനപ്പുഴ, തുമ്പോളി തുടങ്ങിയ തീരപ്രദേശങ്ങളിൽ രാത്രി ഏഴ് മണിവരെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഫിഷറീസ് വകുപ്പിന് പുറമെ കോസ്റ്റ് ഗാർഡ്, നേവി എന്നിവരും തെരച്ചിലിൽ സജീവമായി പങ്കെടുത്തു വരുന്നുണ്ട്. റസ്ക്യൂ ബോട്ട് സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തുന്നത്.

​ഇന്ന് (ശനി) രാവിലെ മുതൽ തിരച്ചിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ജില്ലാ കളക്ടർ ഷാജി വി നായർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

​സീ റെസ്ക്യൂ ഗാർഡുമാരായ സെബാസ്റ്റ്യൻ, ജോസഫ്, പ്രൈസ് മോൻ, ജോൺ, ജിന്റോ, ലൈഫ് ഗാർഡായ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് കടലിലെ തിരച്ചിലിന് നേതൃത്വം നൽകുന്നത്.