ലിയോ വിഷനും കെയൂരി പ്രൊഡക്ഷൻസും കൈകോർക്കുന്നു നിത്യ മേനോൻ ചിത്രം പ്രഖ്യാപിച്ചു
നിത്യ മേനോനെ നായികയാക്കി ഡി കെ സംവിധാനം ചെയ്യുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രം പ്രഖ്യാപിച്ചു. ലിയോ വിഷനും കെയൂരി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിത്യ മേനോൻ നായികയാവുന്ന ഫാന്റസി ഡാർക്ക് കോമഡി ചിത്രം; ലിയോ വിഷനും കെയൂരി പ്രൊഡക്ഷൻസും കൈകോർക്കുന്നു
ചെന്നൈ: പ്രശസ്ത നടി നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രം പ്രഖ്യാപിച്ചു. താൽക്കാലികമായി 'പ്രൊഡക്ഷൻ നമ്പർ 5' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ലിയോ വിഷന്റെ അഞ്ചാമത് നിർമ്മാണ സംരംഭമാണ്.
നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ ലിയോ വിഷനും നിത്യ മേനോന്റെ ഉടമസ്ഥതയിലുള്ള കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കെയൂരി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിത്യ മേനോൻ ആദ്യമായി സഹനിർമ്മാതാവായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശസ്ത സംവിധായകൻ വിക്രം കെ. കുമാർ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കും.
എ. ശക്തിവേൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവഹിക്കുന്നു. വേറിട്ടൊരു തിയറ്റർ അനുഭവം നൽകാൻ ലക്ഷ്യമിടുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഔദ്യോഗിക പേരും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പിആർഒ: ശബരി.
പത്മശ്രീ ചെറുവയല് രാമന് വിട നൽകി നാട് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു
ലഹരിവിമുക്ത ഭാരതം ദേശീയ ബൈക്ക് റാലിയെ ഹൃദയപൂർവ്വം വരേവേറ്റ് മലപ്പുറം
പെട്രോൾ പമ്പ് ജീവനക്കാരുടെ ഫോണുകൾ കവർന്നു അസം സ്വദേശി പിടിയിൽ
പിറവം ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 17ന്
നെടുമങ്ങാട് ഗവ. ഐ.ടി.ഐ യാഥാർത്ഥ്യമായി ഐ.ടി.ഐകളിൽ എ.ഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബിജോൺ
ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ഉറപ്പാക്കും മന്ത്രി കെ. മുരളീധരൻ 
