ഡോ. എം. ലീലാവതിയുടെ ഭാരതാലോകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു

ഡോ. എം. ലീലാവതി രചിച്ച പുതിയ പുസ്തകം ഭാരതാലോകം മുഖ്യമന്ത്രി വി.ഡി. സതീശൻ തൃക്കാക്കരയിലെ ടീച്ചറുടെ വസതിയിൽ വെച്ച് പ്രകാശനം ചെയ്തു.

ഡോ. എം. ലീലാവതിയുടെ ഭാരതാലോകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു
പ്രൊഫ. എം. ലീലാവതി ടീച്ചർ രചിച്ച 'ഭാരതാലോകം' എന്ന പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യുന്നു. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ സമീപം.
ഡോ. എം. ലീലാവതിയുടെ ഭാരതാലോകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു
ഡോ. എം. ലീലാവതിയുടെ ഭാരതാലോകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു
ഡോ. എം. ലീലാവതിയുടെ ഭാരതാലോകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു

ഡോ. എം. ലീലാവതിയുടെ 'ഭാരതാലോകം' മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി രചിച്ച പുതിയ പുസ്തകം 'ഭാരതാലോകം' മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. തൃക്കാക്കരയിലെ ടീച്ചറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

​തൊണ്ണൂറ്റിയെട്ടാം വയസ്സിലും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും ഓർമ്മയിൽ നിന്ന് ചോർന്നുപോകാതെ സ്വന്തം കാഴ്ചപ്പാടിൽ അവതരിപ്പിക്കുക എന്നത് അപൂർവ്വ സിദ്ധിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുതിയ രചന പ്രകാശനം ചെയ്യാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​"കഥാസാഗരമായ മഹാഭാരതത്തെ അവലംബിച്ച് മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ധാരാളം രചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും, കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും ഇത്രയധികം അപഗ്രഥിച്ചുള്ള രചനകൾ കുറവാണ്. പി.കെ. ബാലകൃഷ്ണനും കുട്ടികൃഷ്ണമാരാരും രചിച്ച ഗ്രന്ഥങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും അഗാധവുമായ ഒന്നായിരിക്കും ടീച്ചറുടെ ഈ പുസ്തകമെന്ന് ഉറപ്പാണ്." - വി.ഡി. സതീശൻ (മുഖ്യമന്ത്രി)

​തിരക്കുകൾക്കിടയിലും പുസ്തക പ്രകാശനത്തിനായി എത്തിച്ചേർന്നതിൽ മുഖ്യമന്ത്രിയോട് വലിയ നന്ദിയുണ്ടെന്ന് ഡോ. എം. ലീലാവതി ടീച്ചർ പ്രതികരിച്ചു. മഹാഭാരതത്തിലെ വേദവ്യാസന്റെ സങ്കടത്തെ ചെറിയൊരു രൂപത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, സ്ത്രീകളും കുട്ടികളുമാണ് യുദ്ധത്തിന്റെ യഥാർത്ഥ ദുരന്തം അനുഭവിക്കുന്നതെന്നും ടീച്ചർ ഓർമ്മിപ്പിച്ചു.

​ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഉമ തോമസ് എം.എൽ.എ, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, സാഹിത്യ നിരൂപകൻ എൻ.ഇ. സുധീർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.