​നെട്ടയത്ത് സിപിഎം ബിജെപി തെരുവുയുദ്ധം പൊലീസുകാർക്ക് കല്ലേറിൽ പരിക്ക്, ലാത്തിച്ചാർജ്

തിരുവനന്തപുരം നെട്ടയത്ത് സിപിഎം ബിജെപി സംഘർഷം. പൊലീസുകാർക്ക് പരുക്ക്, ലാത്തിച്ചാർജ്. സംഘർഷത്തെത്തുടർന്ന് വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തി.

​നെട്ടയത്ത് സിപിഎം ബിജെപി തെരുവുയുദ്ധം പൊലീസുകാർക്ക് കല്ലേറിൽ പരിക്ക്, ലാത്തിച്ചാർജ്
തിരുവനന്തപുരം നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം. പൊലീസുകാർക്ക് പരുക്ക്, ലാത്തിച്ചാർജ്. സംഘർഷത്തെത്തുടർന്ന് വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തി.

​നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: പൊലീസുകാർക്കും പ്രവർത്തകർക്കും പരുക്ക്; ലാത്തിച്ചാർജ്

​തിരുവനന്തപുരം: നെട്ടയത്ത് മലമുകളിൽ ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം സിപിഎം-ബിജെപി സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തെത്തുടർന്നുണ്ടായ കല്ലേറിലും ലാത്തിച്ചാർജിലും അഞ്ച് പൊലീസുകാർക്കും നാല് ബിജെപി പ്രവർത്തകർക്കും പരുക്കേറ്റു. കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാവിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചെന്ന ആരോപണമാണ് സംഘർഷത്തിന് തുടക്കമിട്ടത്. രാത്രി ഏഴരയോടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബിജെപി പ്രവർത്തകർ മലമുകളിൽ എത്തിയതോടെ സിപിഎം പ്രവർത്തകരും നാട്ടുകാരും ഇത് ചോദ്യം ചെയ്തു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.

​സ്ഥലത്തെത്തിയ പൊലീസിന് നേരെയും വ്യാപകമായി കല്ലേറുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

​അതേസമയം, പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന് ആരോപിച്ച് ബിജെപി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് രാത്രി വൈകി മാർച്ച് നടത്തി. പ്രദേശത്തെ ചില കുടുംബങ്ങൾ ബിജെപിയുമായി സഹകരിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കവും രാഷ്ട്രീയ സംഘർഷത്തിന് കാരണമായതായി സൂചനയുണ്ട്.