പാത്രങ്ങളിൽ പെട്രോളും ഡീസലും ശേഖരിക്കരുത് തമിഴ്നാട്ടിൽ പമ്പിന്റെ ലൈസൻസ് റദ്ദാക്കി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും പാത്രങ്ങളിൽ പെട്രോൾ ശേഖരിക്കുന്നത് അപകടകരമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം.

പാത്രങ്ങളിൽ പെട്രോളും ഡീസലും ശേഖരിക്കരുത് തമിഴ്നാട്ടിൽ പമ്പിന്റെ ലൈസൻസ് റദ്ദാക്കി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പാത്രങ്ങളിൽ പെട്രോളും ഡീസലും ശേഖരിക്കരുത്; തമിഴ്നാട്ടിൽ പമ്പിന്റെ ലൈസൻസ് റദ്ദാക്കി, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

​പാത്രങ്ങളിൽ ഇന്ധനം നൽകിയാൽ പണി കിട്ടും; തമിഴ്നാട്ടിൽ പമ്പിന്റെ ലൈസൻസ് റദ്ദാക്കി, ജാഗ്രതാനിർദേശവുമായി കേന്ദ്രം

​ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ലെന്നും അതിനാൽ ജനങ്ങൾ അനാവശ്യമായി ഇന്ധനം ശേഖരിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാത്രങ്ങളിലും കന്നാസുകളിലും ഇന്ധനം നൽകുന്ന പമ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

​നിയമലംഘനം നടത്തിയ തമിഴ്‌നാട്ടിലെ ഒരു പെട്രോൾ പമ്പിന്റെ ലൈസൻസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. കണ്ടെയ്‌നറിൽ പെട്രോൾ നിറച്ചു നൽകുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ധന വിതരണത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് രാജ്യത്തെ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും സർക്കാർ നിർദേശം നൽകി.

​നിലവിൽ രാജ്യത്തുടനീളം ഇന്ധന ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.