യൂട്യൂബ് വിറപ്പിച്ച് നാനി ദ പാരഡൈസി ലെ ആദ്യ ഗാനം ട്രെൻഡിംഗിൽ ഒന്നാമത്

നാനിയുടെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ലെ ആദ്യ ഗാനം ആയാ ഷേർ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനം റെക്കോർഡ് വേഗത്തിലാണ് 15 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയത്.

യൂട്യൂബ് വിറപ്പിച്ച് നാനി ദ പാരഡൈസി ലെ ആദ്യ ഗാനം ട്രെൻഡിംഗിൽ ഒന്നാമത്
യൂട്യൂബ് വിറപ്പിച്ച് നാനി ദ പാരഡൈസി ലെ ആദ്യ ഗാനം ട്രെൻഡിംഗിൽ ഒന്നാമത്

യൂട്യൂബ് ഭരിച്ച് നാനിയുടെ 'ആയാ ഷേർ'; 'ദ പാരഡൈസ്' ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ തരംഗം

​ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ദ പാരഡൈസ്' (The Paradise) റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ "ആയാ ഷേർ" പുറത്തിറങ്ങി 24 മണിക്കൂറിനകം 15 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തി. നാനിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആരാധകർ കാത്തിരുന്ന ഈ മാസ്സ് സോങ് റിലീസ് ചെയ്തത്.

​ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദസറ'യ്ക്ക് ശേഷം നാനി-ശ്രീകാന്ത് ഒഡേല-സുധാകർ ചെറുകുറി ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ദ പാരഡൈസി'നുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് കാസർല ശ്യാം ആണ്. അനിരുദ്ധ്, അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിരുദ്ധും നാനിയും ഒന്നിക്കുന്നു എന്നതും ആരാധകർക്കിടയിൽ ആവേശം കൂട്ടിയിട്ടുണ്ട്.

​ഒരു ചേരിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഇൻട്രൊഡക്ഷൻ ഗാനത്തിൽ നാനിയുടെ കിടിലൻ നൃത്തചുവടുകളാണ് പ്രധാന ആകർഷണം. 'ജന നായകൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധൻ മാസ്റ്ററാണ് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. 'ജദാൽ' എന്ന കരുത്തുറ്റ കഥാപാത്രമായാണ് നാനി ചിത്രത്തിൽ വേഷമിടുന്നത്.

​രാഘവ് ജൂയാൽ, മോഹൻ ബാബു, സമ്പൂർണേഷ് ബാബു, സോണാലി കുൽക്കർണി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 21-നാണ് തീയേറ്ററുകളിലെത്തുക. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി എട്ട് ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്