മാങ്കുളത്ത് തൂഫാൻ 2.0 രണ്ടാം ഘട്ടത്തിന് തുടക്കം

ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച തൂഫാൻ 2.0 രണ്ടാം ഘട്ട പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലാസ് ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ഉദ്ഘാടനച്ചടങ് നടന്നത്.

മാങ്കുളത്ത് തൂഫാൻ 2.0 രണ്ടാം ഘട്ടത്തിന് തുടക്കം
ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'തൂഫാൻ 2.0' രണ്ടാം ഘട്ട പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് ഉദ്ഘാടനം ചെയ്തു.
മാങ്കുളത്ത് തൂഫാൻ 2.0 രണ്ടാം ഘട്ടത്തിന് തുടക്കം

മാങ്കുളം ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ 2.0' രണ്ടാം ഘട്ടത്തിന് തുടക്കമായി

​ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ 2.0' രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് നിർവഹിച്ചു. തൂഫാൻ പതാക ഉയർത്തിയതിനെത്തുടർന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യു അധ്യക്ഷത വഹിച്ചു.

​ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

​ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. മാങ്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോയ് എൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.