സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.20-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തില്‍ സയ്യിദ് അഹ്‌മദ് ബാഫഖി - ശരീഫ നഫീസ ബീവി ദമ്പതികളുടെ മകനായി 1938-ലാണ് അദ്ദേഹം ജനിച്ചത്. കൊയിലാണ്ടിയിലെ പ്രാദേശിക മാപ്പിള സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ തങ്ങൾ, 1950-ൽ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ ചേർന്ന് മതപഠനം ആരംഭിച്ചു.
തുടർന്ന് കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാ മസ്ജിദുകളിലെ പഠനശേഷം 1965-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനത്തിനായി ചേർന്നു. അഞ്ച് വർഷത്തെ പഠനകാലയളവിൽ ജാമിഅയിലെ വിദ്യാർഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രഥമ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങൾ, കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സമസ്തയുടെയും വിവിധ പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
പരേതയായ ശരീഫ ഉമ്മുക്കുൽസുവാണ് ഭാര്യ. മക്കൾ: സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു
സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം കെ ജി രാധാകൃഷ്ണൻ
ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കും മന്ത്രി സണ്ണി ജോസഫ്