പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വാരണാസി’യിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാജമൗലി. ചിത്രം 2027 ഏപ്രിൽ 7 ന് തിയേറ്ററുകളിലെത്തും.

പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വാരണാസി’യിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാജമൗലി
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

പൃഥ്വിരാജിന് ജന്മദിനാശംസകളുമായി എസ്.എസ്. രാജമൗലി; ‘വാരണാസി’യിലെ 'കുംഭ'യായി താരം തിളങ്ങും

കൊച്ചി: ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം ‘വാരണാസി’യിലെ പൃഥ്വിരാജ് സുകുമാരന്റെ ലൊക്കേഷൻ ചിത്രങ്ങളും പിറന്നാൾ ആശംസകളും പങ്കുവെച്ച് സംവിധായകൻ രാജമൗലി. ചിത്രത്തിൽ ‘കുംഭ’ എന്ന ശക്തമായ കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

​ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് സോഷ്യൽ മീഡിയയിലൂടെയാണ് രാജമൗലി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചത്.

​"അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! വാരണാസി ടീമിന്റെ സ്വന്തം 'കുംഭ', പ്രിത്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ," രാജമൗലി കുറിച്ച്.

​പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ഈ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറിയത്.

​മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ അഭിമാനമായ പൃഥ്വിരാജിന്റെ സാന്നിധ്യം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

​ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും സംയുക്തമായാണ് ഈ ദൃശ്യവിരുന്ന് നിർമ്മിക്കുന്നത്. 'വാരണാസി' 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.