ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ
മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിൽ ആവേശം വിതറി പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം പതിപ്പ്. വാശിയേറിയ പോരാട്ടത്തിൽ ആരോമ 1 ചുണ്ടനെ പിന്തള്ളി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ ജലരാജാവായി. മന്ത്രി അനൂപ് ജേക്കബ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
പിറവം ജലോത്സവത്തിൽ ജലരാജാവായി മേൽപ്പാടം ചുണ്ടൻ; ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം പതിപ്പിന് ആവേശോജ്ജ്വല സമാപനം
പിറവം :മൂവാറ്റുപുഴയാറിന്റെ ജലോത്സവമായ പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം പതിപ്പിന് ആവേശോജ്ജ്വലമായ തുടക്കം. ബോട്ട് ലീഗിന്റെ ഉദ്ഘാടനം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം നഗരസഭയുടെ പങ്കാളിത്തത്തോടെ പ്രൗഢഗംഭീരമായാണ് അരങ്ങേറുന്നതെന്നും വർഷങ്ങൾ കഴിയുംതോറും കാണികളുടെ എണ്ണം വർധിച്ചുവരുന്നതും കൂടുതൽ ഫലപ്രദമായും വിജയകരമായും പിറവം ജലോത്സവം മുന്നേറുന്നത് നാടിന് തന്നെ അഭിമാനമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ മത്സരങ്ങളായി മാത്രമല്ല നാടിന്റെ സംസ്കാരങ്ങൾ ചേർത്തുനിർത്തുന്നതിനുള്ള അവസരം കൂടിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നിരവധിയായ യോഗങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് ടൂറിസം വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏകീകരണം സാധ്യമാക്കുന്നതെന്നും ടൂറിസം വകുപ്പ് പ്രാദേശിക വള്ളംകളികൾ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുൻ മന്ത്രി ടി.എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോഫിയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിജയികൾക്ക് നൽകുന്നത്.
ഒഴുകിയെത്തുന്ന മൂവാറ്റുപുഴയാറിനെ എതിരേറ്റ് ഓളപ്പരപ്പിലെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനം നേടി പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കിരീടം കരസ്ഥമാക്കി. ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനവും തുഴയെറിഞ്ഞ് നിലയുറപ്പിച്ചു.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 26 സെക്കൻസിൽ ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആരോമ ബോട്ട് ക്ലബ്ബ് പറവൂർ കൊല്ലത്തിന്റെ ആരോമ 1 ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 32 സെക്കൻസിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും കിംഗ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ പിറവം ആർ.കെ ടീമിന്റെ താണിയൻ ഒന്നാം സ്ഥാനവും പിറവം ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനവും നേടിയെടുത്തു.
എവറോളിംഗ് ട്രോഫി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ വിജയികളായ മേൽപ്പാടൻ ചുണ്ടൻ ടീം അംഗങ്ങൾക്ക് ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കൈമാറി.
പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളയി എം പി അഡ്വ. ഫ്രാൻസിസ് ജോർജ്, സിനിമ താരം ജാഫർ ഇടുക്കി എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ,പിറവം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിവിൻ ജോർജ്, അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കന്മാർ, ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.
ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത്
സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു