മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ

മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ ​ വർഷാ വാസുദേവിന്റെ സംവിധാനത്തിൽ

മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ
മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ

മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

​ വർഷാ വാസുദേവിന്റെ സംവിധാനത്തിൽ മധുബാലയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളാകുന്ന "ചിന്ന ചിന്ന ആസൈ"യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത നടി മഞ്ജു വാര്യർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

​'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായിക വർഷാ വാസുദേവ് തന്നെയാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രത്തിലൂടെ മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മധുബാലയ്‌ക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

​ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തമിഴ് സംവിധായകൻ മണിരത്നം പുറത്തുവിട്ടിരുന്നു.

​പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം 2026-ന്റെ തുടക്കത്തിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

​അണിയറപ്രവർത്തകർ:

​ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്

​സംഗീതം: ഗോവിന്ദ് വസന്ത

​എഡിറ്റർ: റെക്ക്സൺ ജോസഫ്

​പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ

​ആർട്ട് ഡയറക്റ്റർ: സാബു മോഹൻ

​വസ്ത്രാലങ്കാരം: സമീറാ സനീഷ്

​മേക്കപ്പ്: രഞ്ജിത്ത് അമ്പാടി

​സൗണ്ട് ഡിസൈനർ: രംഗനാഥ് രവി

​കൊറിയോഗ്രാഫർ: ബ്രിന്ദാ

​ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ

​ലൈൻ പ്രൊഡ്യൂസർ: ബിജു പി കോശി

​ഡി ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ

​വി എഫ് എക്സ്: പിക്റ്റോറിയൽഎഫ് എക്സ്

​കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ

​ടൈറ്റിൽ ഡിസൈൻ: ജെറി

​പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ്

​ട്രൈലെർ കട്ട്സ്: മഹേഷ് ഭുവനേന്ദ്

​ലിറിസിസ്റ്റ്സ്: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ

​സിംഗേഴ്സ്: ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത

​സ്റ്റിൽസ്: നവീൻ മുരളി

​പി ആർ ഓ: ശബരി

​ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ