മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കറക്കം ടീസർ പുറത്തിറങ്ങി ശ്രീനാഥ് ഭാസിയും സംഘവും കൊച്ചിയുടെ രാത്രികളിലേക്ക്

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കറക്കം സിനിമയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ ചിത്രമാണിത്.

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കറക്കം ടീസർ പുറത്തിറങ്ങി ശ്രീനാഥ് ഭാസിയും സംഘവും കൊച്ചിയുടെ രാത്രികളിലേക്ക്
കറക്കം സിനിമ ടീസർ: ശ്രീനാഥ് ഭാസി നായകനാകുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ ചിത്രം.

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ; 'കറക്കം' ടീസർ പുറത്തിറങ്ങി; ശ്രീനാഥ് ഭാസിയും സംഘവും കൊച്ചിയുടെ രാത്രികളിലേക്ക്!

​കൊച്ചി: വേറിട്ട പ്രമേയവുമായി മലയാള സിനിമയിൽ പുതിയൊരു പരീക്ഷണം. ഭൂതവും വർത്തമാനവും ഭാവിയും ഒന്നിക്കുന്ന യാത്രയുമായി 'കറക്കം' സിനിമയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ 'മ്യൂസിക്കൽ ഹൊറർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.

​എൺപതുകളിലെ മൈക്കൽ ജാക്‌സൺ തരംഗത്തിൽ നിന്നും പുതിയ കാലത്തിന്റെ സങ്കീർണ്ണതകളിലേക്ക് എത്തുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ രാത്രി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ 'ഡാൻസിങ് ഗോസ്റ്റ്‌സ്' (Dancing Ghosts) എന്ന വേറിട്ട പ്രമേയമാണ് അവതരിപ്പിച്ചിരിക്കുന്നത്. പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ അതോ തിരിച്ചോ എന്ന ആകാംക്ഷയുണർത്തുന്ന ചോദ്യമാണ് ടീസർ ബാക്കി വെക്കുന്നത്.

​ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, സിദ്ധാർത്ഥ് ഭരതൻ, ജീൻ പോൾ ലാൽ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യൻ ഹിറ്റ് സംഗീത സംവിധായകൻ സാം സി.എസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് നിർമ്മാണം. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവരുടേതാണ് തിരക്കഥ.

​ബബ്ലു അജു ഛായാഗ്രഹണവും നിതിൻ ആരോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പെരാരി തുടങ്ങി പ്രമുഖരാണ് ഗാനരചന. ആകാംക്ഷയും നർമ്മവും സംഗീതവും ചേർത്തൊരുക്കുന്ന 'കറക്കം' ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.