പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി അപകടം ഉടമയ്ക്കും മാനേജർക്കും കോടതി പിഴ ശിക്ഷ വിധിച്ചു
പെരുമ്പാവൂർ വെങ്ങോലയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ നിയമലംഘനം ചൂണ്ടിക്കാട്ടി ഫാക്ടറി ഉടമയിൽ നിന്നും മാനേജരിൽ നിന്നും 45,000 രൂപ പിഴ ഈടാക്കാൻ കോടതി ഉത്തരവായി.
ഫാക്ടറി അപകടം: ഉടമയ്ക്കും മാനേജർക്കും 45,000 രൂപ പിഴ ചുമത്തി പെരുമ്പാവൂർ കോടതി
പെരുമ്പാവൂർ: വെങ്ങോല പെരുമാനിയിൽ പ്രവർത്തിക്കുന്ന പാം പ്ലൈവുഡ്സ് (Palm Plywoods) ഫാക്ടറിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയിൽ നിന്നും മാനേജരിൽ നിന്നും പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴ ഈടാക്കാൻ ഉത്തരവിട്ടു. ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസുകളിൽ ഇരുവരും ചേർന്ന് 45,000 രൂപ പിഴയൊടുക്കാനാണ് കോടതി വിധി.
പെരുമ്പാവൂർ ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഇൻസ്‌പെക്ടറാണ് അപകടവുമായി ബന്ധപ്പെട്ട് നിയമലംഘനം ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഫാക്ടറികളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വേമ്പനാട്ട് കായലിൽ അസ്തമയം കാണാം ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു
കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും മന്ത്രി സി.പി. ജോൺ
കാക്കനാട്ട് ഹോർട്ടികോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു
പുനരുപയോഗ സംസ്കാരം വളർത്താൻ ജില്ലാ കളക്ടറുടെ ‘റീലൗ’ പദ്ധതിക്ക് തുടക്കമായി
പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി അപകടം ഉടമയ്ക്കും മാനേജർക്കും കോടതി പിഴ ശിക്ഷ വിധിച്ചു
പെരിയാർ വാലി കനാൽ അറ്റകുറ്റപ്പണിക്ക് 10 കോടിയുടെ പദ്ധതി ശുചീകരണം വേഗത്തിലാക്കാൻ തീരുമാനം