15 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു തിരൂരങ്ങാടി സ്വദേശി നല്ലളത്ത് പിടിയിൽ.
നല്ലളത്ത് 15 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി മുഹമ്മദ് അനസിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.
കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; തിരൂരങ്ങാടി സ്വദേശി പിടിയിൽ
കോഴിക്കോട്: നല്ലളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടിൽ മുഹമ്മദ് അനസ് (20) ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നല്ലളത്തുള്ള 15 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നല്ലളത്ത് വെച്ച് നടന്ന തിരച്ചിലിൽ സബ് ഇൻസ്പെക്ടർ ശൈലേന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ സുബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
