നവസംരംഭകർക്ക് കൈത്താങ്ങായി ഒപ്പം
നവസംരംഭകർക്ക് കൈത്താങ്ങായി ഒപ്പം ശില്പശാലയും വായ്പാമേളയും ഇന്ന് ഏലൂരിൽ
നവസംരംഭകർക്ക് കൈത്താങ്ങായി ‘ഒപ്പം’: ശില്പശാലയും വായ്പാമേളയും ഇന്ന് ഏലൂരിൽ
ഏലൂർ: സംസ്ഥാന സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നവസംരംഭകർക്കായി സംഘടിപ്പിക്കുന്ന ‘ഒപ്പം’ ശില്പശാലയും വായ്പാമേളയും ഇന്ന് (ജനുവരി 13) നടക്കും. ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും ഒരിടത്തുതന്നെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
വ്യത്യസ്ത ഏജൻസികളിൽ നിന്നുള്ള വായ്പാ സൗകര്യങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം, സംരംഭകർ നേരിടുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്ന ശില്പശാലയും ഇതിന്റെ ഭാഗമായി നടക്കും. പുതിയ ബിസിനസ് ആശയങ്ങളുള്ളവർക്കും നിലവിലെ സംരംഭങ്ങൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

