​ലൈഫ് പരാതികൾ പരിഹരിക്കും പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി വി.ഡി. സതീശൻ

ലൈഫ് ഭവന പദ്ധതിയിലെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായി പ്രത്യേക ഭവന പദ്ധതിയും ഇ ഗ്രാന്റുകൾ സമയബന്ധിതമായും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്തു.

​ലൈഫ് പരാതികൾ പരിഹരിക്കും പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി വി.ഡി. സതീശൻ
കൊച്ചിയിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്തു.
​ലൈഫ് പരാതികൾ പരിഹരിക്കും പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി വി.ഡി. സതീശൻ
​ലൈഫ് പരാതികൾ പരിഹരിക്കും പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി വി.ഡി. സതീശൻ
​ലൈഫ് പരാതികൾ പരിഹരിക്കും പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി വി.ഡി. സതീശൻ

​ലൈഫ് പദ്ധതിയിലെ പരാതികൾ പരിഹരിക്കും; പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതിയും ഇ-ഗ്രാന്റ് ഉറപ്പാക്കലും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: ലൈഫ് ഭവന പദ്ധതിയിൽ ഇതുവരെ വീട് ലഭിക്കാത്തവരുടെ പരാതികൾ അടിയന്തരമായി പരിഹരിക്കുമെന്നും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സമീപനമായിരിക്കും ഈ സർക്കാരിന്റേത്. പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റുകൾ യാതൊരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

​പാരമ്പര്യ അറിവുകളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടണം

ലോകത്തിലാകെ 46 കോടിയിലധികം തദ്ദേശീയ ജനവിഭാഗങ്ങളുണ്ടെന്നും ഇത് ലോക ജനസംഖ്യയുടെ ആറു ശതമാനത്തോളം വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാദികാലം തൊട്ടുള്ള സംസ്കാരവും ജീവിതരീതിയും പരമ്പരാഗത മരുന്നുകളെക്കുറിച്ചുള്ള അറിവുകളും ഉള്ളവരാണ് അവർ. ഈ പ്രാചീനമായ അറിവുകളെ ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആഗോളതലത്തിൽ തന്നെ അനിവാര്യമാണ്. ഏതു പുതിയ കാര്യത്തിലും ഇത്തരം പരമ്പരാഗത അറിവുകൾ സംയോജിപ്പിക്കണമെന്നും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ബജറ്റിൽ ഈ വിഭാഗങ്ങൾക്കായി നീക്കിവെക്കുന്ന തുകയിൽ ഒരു രൂപ പോലും മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ആരോഗ്യ മേഖലയിലും ഉന്നത വിദ്യാഭ്യാസത്തിലും പ്രത്യേക ശ്രദ്ധ

ഗോത്രവർഗ്ഗ മേഖലയിലെ ആരോഗ്യസംരക്ഷണത്തിനായി പട്ടികവർഗ്ഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കും. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.

​ചടങ്ങിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നൽകിവരുന്ന സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനായി തയാറാക്കിയ പുതിയ 'സർവീസ് പോർട്ടൽ' ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

​ക്ഷേമ പദ്ധതികളും നൂറുദിന കർമ്മപരിപാടികളും: മന്ത്രി കെ.എ. തുളസി

പട്ടികവർഗ്ഗ മേഖലകളിൽ സുരക്ഷിതമായ ജനനവും അതിജീവനവും ഉറപ്പാക്കി എല്ലാവരെയും ചേർത്തുപിടിക്കുന്ന കർമ്മപരിപാടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് അധ്യക്ഷത വഹിച്ച പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തെ കുടിശികകൾ കൊടുത്തു തീർത്തു വരികയാണെന്നും നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തിയ പ്രധാന എട്ട് പദ്ധതികളിലൊന്നാണ് തയാറാക്കിയ സർവീസ് പോർട്ടലെന്നും മന്ത്രി പറഞ്ഞു.

​ആദരിക്കലും വിശിഷ്ടാതിഥികളും

ചടങ്ങിൽ ഊര് മൂപ്പന്മാരെയും വംശീയ വൈദ്യന്മാരെയും മികച്ച വിജയം കരസ്ഥമാക്കിയ ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികളെയും ആദരിച്ചു.

​പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ദീപക് ജോയ് എം.എൽ.എ, ഡെപ്യൂട്ടി മേയർ സുധീർ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഇന്ദിരക്കുട്ടി രാജു, പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.