കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
എറണാകുളത്ത് ഭക്ഷ്യ ജന്തുജന്യ രോഗസാധ്യതകൾ വിലയിരുത്തുന്നതിനും തടയുന്നതിനുമായി ‘വൺ ഹെൽത്ത്’ വാല്യു ചെയിൻ അനാലിസിസ് ശിൽപ്പശാല സംഘടിപ്പിച്ചു. കൊച്ചി മേയർ വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽ ഭക്ഷ്യ-ജന്തുജന്യ രോഗഭീഷണി തടയാൻ ‘വൺ ഹെൽത്ത്’ ശിൽപ്പശാല പദ്ധതി ഉദ്ഘാടനം ചെയ്ത് മേയർ വി. കെ. മിനിമോൾ
എറണാകുളം: എറണാകുളം ജില്ലയിൽ ഭക്ഷ്യ-ജന്തുജന്യ (Foodborne Zoonoses) രോഗങ്ങളുടെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും അവ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ‘വാല്യു ചെയിൻ അനാലിസിസ് ഫോർ ഫുഡ്ബോൺ സൂണോസസ്’ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കൊച്ചി മേയർ വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
സെന്റർ ഫോർ വൺ ഹെൽത്ത്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവ നൽകുന്ന സാങ്കേതിക മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ ഈ സമഗ്ര പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കേരള ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, മൃഗസംരക്ഷണ വകുപ്പ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI), മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, ഫിഷറീസ്, കൃഷി, പരിസ്ഥിതി, ഹാർബർ വകുപ്പുകൾ, മത്സ്യഫെഡ്, മാർക്കറ്റ് അസോസിയേഷനുകൾ എന്നിവർ പദ്ധതിയിൽ ഒരുമിച്ച് പങ്കാളികളാകും. ജോൺ സ്നോ ഇൻസ്റ്റിറ്റ്യൂട്ട് (JSI), ഐ.ഐ.പി.എച്ച്. ഗാന്ധിനഗർ (IIPH Gandhinagar) എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
മനുഷ്യൻ, മൃഗങ്ങൾ, ഭക്ഷണം, പരിസ്ഥിതി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ മൃഗങ്ങളുടെ ഉത്പാദനം മുതൽ കശാപ്പ്, സംസ്കരണം, ഗതാഗതം, ചില്ലറ വിൽപ്പന, ഭക്ഷണം തയ്യാറാക്കൽ വരെയുള്ള ഏത് ഘട്ടത്തിലും രോഗകാരികൾ ഉയർന്നുവരാം. അതിനാൽ എല്ലാ വകുപ്പുകളുടെയും സംയോജിത പ്രവർത്തനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചിയിലെ വെറ്റ് മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ കൂടിയാലോചന സഹായകരമാകും.
ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ അധ്യക്ഷത വഹിച്ചു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ഡി.എം.ഒ ഡോ. കെ. കെ. ആശ, ഐഐപിഎച്ച്ജി ഡയറക്ടർ ഡോ. ദീപക് ബി. സക്സേന, ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ടെക്നിക്കൽ ലീഡ് ഡോ. ടികേഷ് ബിസൻ, ഡോ. എസ്. യശോബന്ത്, സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ഇന്ദു കെ. ഗോപി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി
മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം
അസീസ് നെടുമങ്ങാട് ചിത്രം മോഹനവള്ളി യുടെ ചിത്രീകരണം പൂർത്തിയായി