കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമം യുവതി അടക്കം 5 പേർ പിടിയിൽ

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ 18 പവൻ സ്വർണവുമായി എത്തിയ യാത്രക്കാരിയെയും തട്ടിയെടുക്കാൻ ശ്രമിച്ച കവർച്ചാ സംഘത്തെയും സാഹസികമായി പിന്തുടർന്ന് പിടിച്ച് കരിപ്പൂർ പോലീസ്. 12 കിലോമീറ്റർ ചേസിംഗിനൊടുവിലാണ് സംഘം വലയിലായത്

കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമം യുവതി അടക്കം 5 പേർ പിടിയിൽ
തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക, കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത്, സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ കാത്തുനിന്ന മട്ടന്നൂർ ശിവപുരം സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.

കരിപ്പൂരിൽ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം പൊട്ടിക്കൽ ശ്രമം; സിനിമയെ വെല്ലുന്ന ചേസിംഗിനൊടുവിൽ യുവതി അടക്കം 5 പേർ പിടിയിൽ

കരിപ്പൂർ: വിമാനത്താവളത്തിനു പുറത്തുവെച്ച് 18 പവൻ സ്വർണം തട്ടിയെടുക്കാനുള്ള (സ്വർണം പൊട്ടിക്കൽ) ക്രിമിനൽ സംഘത്തിന്റെ നീക്കം പോലീസ് സാഹസികമായി പൊളിച്ചു. സംഭവത്തിൽ വിദേശത്തുനിന്ന് സ്വർണവുമായെത്തിയ യുവതി അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

​തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക, കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത്, സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ കാത്തുനിന്ന മട്ടന്നൂർ ശിവപുരം സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.

​ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് പ്രിയങ്ക വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ പ്രിയങ്കയെയും കയറ്റി നീല നിറത്തിലുള്ള കാർ പെട്ടെന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു. സ്വർണം കൈപ്പറ്റാനായി കാത്തുനിന്ന ജാബിർ കാറിനു പുറകെ ഓടിയെങ്കിലും വാഹനം തടയാനായില്ല.

​മറ്റൊരു സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനായി വിമാനത്താവള പരിസരത്തുണ്ടായിരുന്ന കരിപ്പൂർ എസ്.ഐയും സംഘവും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ കാറിനെ പിന്തുടർന്നു. ഇടറോഡുകളിലൂടെ അതിവേഗം ഓടിച്ചുപോയ കവർച്ചാ സംഘത്തെ 12 കിലോമീറ്റർ അകലെ പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ വെച്ച് പോലീസ് സാഹസികമായി തടഞ്ഞുനിർത്തുകയായിരുന്നു. പോലീസിനൊപ്പം നാട്ടുകാരും ചേർന്നാണ് കവർച്ചാ സംഘത്തെ കീഴ്‌പ്പെടുത്തിയത്.

​പിടിയിലായവർ നിരവധിക്കവർച്ചാ കേസുകളിൽ പ്രതികളായ പ്രൊഫഷണൽ കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ സ്വർണം കടത്തിക്കൊണ്ടുവന്ന പ്രിയങ്കയുടെ പങ്ക് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

​എസ്.ഐ ശൈലേഷ് കുമാർ, എസ്.എസ്.ഐ റീന, എസ്.ഐ കബീർ, സി.പി.ഒ റിഷാദ് എന്നിവരും സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് സാഹസികമായി പ്രതികളെ കസ്റ്റഡിയിലെടുത്തത്