വോട്ടർ പട്ടിക പുതുക്കൽ വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള വില്ലേജ് ഓഫീസ് ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം ഡിസംബർ 11 വരെ നീട്ടിയതായി ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു.

വോട്ടർ പട്ടിക പുതുക്കൽ വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി
വോട്ടർ പട്ടിക പുതുക്കൽ: വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി

വോട്ടർ പട്ടിക പുതുക്കൽ വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി

​തിരുവനന്തപുരം: ജില്ലയിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി വില്ലേജ് ഓഫീസുകളിൽ പ്രവർത്തിച്ചു വരുന്ന ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി. ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ അഞ്ജു കെ എസ് ആണ് ഇക്കാര്യം അറിയിച്ചത്.

​വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികളുടെ ഭാഗമായിട്ടാണ് ഹെൽപ്പ് ഡെസ്ക്കുകളുടെ സേവനം കൂടുതൽ ദിവസത്തേക്ക് നീട്ടി നൽകിയിരിക്കുന്നത്.

​വോട്ടർ പട്ടികയിൽ പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ, നിലവിലുള്ള വിവരങ്ങളിലെ അപാകതകൾ തിരുത്തൽ, അനർഹമായതോ ഇരട്ടിപ്പുള്ളതോ ആയ എൻട്രികൾ ഒഴിവാക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്കുകൾ മുഖേന നേരിട്ട് സമർപ്പിക്കാം.

​അർഹരായ മുഴുവൻ പൗരന്മാരും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പേര് ചേർക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ലഭ്യമാക്കിയ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.