സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി
ഒക്ടോബർ 25-ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സന്ധ്യയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടി സഹായവുമായി രംഗത്ത്.
ഒക്ടോബർ 25-ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സന്ധ്യയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടി സഹായവുമായി രംഗത്ത്. ചികിത്സാച്ചെലവുകൾ നേരത്തെ ഏറ്റെടുത്തതിന് പിന്നാലെ, മുട്ടിന് മുകളിൽ വെച്ച് നീക്കം ചെയ്യേണ്ടി വന്ന സന്ധ്യയുടെ ഇടതുകാലിന് കൃത്രിമക്കാൽ വെച്ച് നൽകുമെന്ന് മമ്മൂട്ടി വാഗ്ദാനം ചെയ്തു.
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ സുഖവിവരം അറിയുന്നതിനായി മമ്മൂട്ടി ഫോണിൽ ബന്ധപ്പെടുകയും വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സംഭാഷണത്തിനിടയിലാണ് അദ്ദേഹം സഹായവാഗ്ദാനം നൽകിയത്.
സന്ധ്യയുടെ ദുരിതമറിഞ്ഞ മമ്മൂട്ടി നേരത്തെ തന്നെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുത്തിരുന്നു. കോളിന് തൊട്ടുപിന്നാലെ തന്നെ കൃത്രിമക്കാൽ വെക്കുന്നതിനുള്ള സഹായം എത്രയും വേഗം നൽകാൻ അദ്ദേഹം നിർദേശങ്ങൾ നൽകി.
കൃത്രിമക്കാൽ നൽകുന്നതിനോടൊപ്പം, അടിമാലിയിൽ സന്ധ്യയുടെ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഒരു പ്രമുഖ താരത്തിന്റെ ഈ ഇടപെടൽ ദുരിതത്തിലായ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
