റാക്കാട് സെന്‍റ് മേരീസ് കത്തീഡ്രലിൽ തിരുശേഷിപ്പ് പുനഃസ്ഥാപിച്ചു.

റാക്കാട് സെന്‍റ് മേരീസ് കത്തീഡ്രലിൽ തിരുശേഷിപ്പ് പുനഃസ്ഥാപനവും 339 രോഗികൾക്ക് ചികിത്സാ സഹായ വിതരണോദ്ഘാടനവും നടന്നു ​

റാക്കാട് സെന്‍റ് മേരീസ് കത്തീഡ്രലിൽ  തിരുശേഷിപ്പ് പുനഃസ്ഥാപിച്ചു.
റാക്കാട് സെന്‍റ് മേരീസ് കത്തീഡ്രലിൽ തിരുശേഷിപ്പ് പുനഃസ്ഥാപനവും 339 രോഗികൾക്ക് ചികിത്സാ സഹായ വിതരണോദ്ഘാടനവും

റാക്കാട് സെന്‍റ് മേരീസ് കത്തീഡ്രലിൽ തിരുശേഷിപ്പ് പുനഃസ്ഥാപനവും 339 രോഗികൾക്ക് ചികിത്സാ സഹായ വിതരണോദ്ഘാടനവും നടന്നു

​മുവാറ്റുപുഴ റാക്കാട് സെൻ്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ 339-ാം ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് പിതാക്കന്മാരുടെ തിരുശേഷിപ്പ് പുനഃസ്ഥാപനവും ചികിത്സാ സഹായ വിതരണോദ്ഘാടനവും ഭക്തിനിർഭരമായി നടന്നു.

​പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പുതിയതായി നിർമ്മിച്ച കബറിടത്തിൻ്റെ കൂദാശ നിർവ്വഹിച്ചു. മഞ്ഞനിക്കരയിൽ കബറടങ്ങിയ ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവ, കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ എൽദോ മോർ ബസ്സേലിയോസ് ബാവ, റാക്കാട് പള്ളി സ്ഥാപക പിതാവായ ഹിദായത്തുള്ള മോർ ഈവാനിയോസ് ബാവ എന്നിവരുടെ തിരുശേഷിപ്പുകൾ പുനഃസ്ഥാപിച്ചു.

​കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

​ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, 339 രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണോദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെട്ടു. വികാരി ഫാ. എൽദോസ് മോളെക്കുടിയിൽ, സഹവികാരി ഫാ. ബേസിൽ പതിയാരത്ത് പറമ്പിൽ, ട്രസ്റ്റിമാരായ ഐസൻ സി വർഗീസ്, സുജിത് പൗലോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.