സസ്പെൻസ് ത്രില്ലർ പീറ്റർ ചിത്രത്തിലെ പുതിയ ഗാനം തായേ തായേ പുറത്തിറങ്ങി

സസ്പെൻസ് ത്രില്ലർ പീറ്റർ ചിത്രത്തിലെ പുതിയ ഗാനം തായേ തായേ പുറത്തിറങ്ങി ഒരു അമ്മയുടെയും മകന്റെയും വൈകാരിക ബന്ധം അവതരിപ്പിച്ച് ഗാനം സുകേഷ് ഷെട്ടി സംവിധാനം ചെയ്തത്

സസ്പെൻസ് ത്രില്ലർ പീറ്റർ ചിത്രത്തിലെ പുതിയ ഗാനം തായേ തായേ പുറത്തിറങ്ങി
സസ്പെൻസ് ത്രില്ലർ ചിത്രം പീറ്റർ ലെ പുതിയ ഗാനം തായേ തായേ

സസ്പെൻസ് ത്രില്ലർ പീറ്റർ ചിത്രത്തിലെ പുതിയ ഗാനം തായേ തായേ പുറത്തിറങ്ങി

ഒരു അമ്മയുടെയും മകന്റെയും വൈകാരിക ബന്ധം അവതരിപ്പിച്ച് ഗാനം

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രാജേഷ് ധ്രുവയെ നായകനാക്കി ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം 'പീറ്റർ' ലെ പുതിയ ഗാനം പുറത്തിറങ്ങി. വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിലെ "തായേ തായേ" എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരമ്മയും മകനും തമ്മിലുള്ള പറഞ്ഞറിയിക്കാനാവാത്ത വൈകാരിക ബന്ധത്തിൻ്റെ ആഴം ഈ ഗാനം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

​മലയാളം പതിപ്പിൽ "കഥ തുടരും" എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ഗോപകുമാർ ആണ് "തായേ തായേ" ആലപിച്ചിരിക്കുന്നത്. സിജു തുറവൂർ വരികൾ രചിച്ച ഗാനത്തിന് സംഗീതം നൽകിയത് ഋത്വിക് മുരളീധർ ആണ്. തെലുങ്ക് പതിപ്പ് ആലപിച്ചതും സംഗീത സംവിധായകൻ ഋത്വിക് മുരളീധർ തന്നെയാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം എല്ലാ പ്രമുഖ സംഗീത പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

​നേരത്തെ പുറത്തിറങ്ങിയ, രാജേഷ് ധ്രുവയും രവിക്ഷയും അവതരിപ്പിച്ച കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്ത "സുന്ദരി സുന്ദരി" എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ സൂചന നൽകിയിരുന്നു.

​'ദൂരദർശന' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്യുന്ന 'പീറ്റർ' എന്ന ഈ ക്രൈം ത്രില്ലറിൽ രാജേഷ് ധ്രുവക്ക് പുറമെ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതിമ നായക്, റാം നാദഗൗഡ്, വരുൺ പട്ടേൽ, രഘു പാണ്ഡേശ്വർ, രാധാകൃഷ്ണ കുംബ്ലെ, ദീന പൂജാരി, സിദ്ദു, ഭരത്, മനു കാസർഗോഡ്, രക്ഷിത് ദൊഡ്ഡേര എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

​30 ദിവസങ്ങൾ കൊണ്ട് മടിക്കേരിയിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ സിനിമ, പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. പ്രണയം, പ്രതികാരം, വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട, പീറ്റർ എന്ന കഥാപാത്രത്തിൻ്റെ വൈകാരിക യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. വൈകാരികമായ ആഴമുള്ള ഒരു സെൻസിറ്റീവ് ക്രൈം ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം വിനോദ ഘടകങ്ങളും ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്.

​കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ഈ ത്രിഭാഷാ ചിത്രം രചിച്ചതും സംവിധാനം ചെയ്തതും സുകേഷ് ഷെട്ടിയാണ്.